twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    കൊവിഡില്‍ വീണ്ടും ഉലഞ്ഞ് മലയാള സിനിമ; റിലീസ് നീട്ടിയ സിനിമകൾ

    Author Administrator | Updated: Wednesday, May 19, 2021, 06:37 PM [IST]

    മാലിക്, മരക്കാര്‍, തുറമുഖം തുടങ്ങി വമ്പന്‍ റിലീസിനൊരുങ്ങിയ നിരവധി ചിത്രങ്ങളാണ് കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളൊക്കെയും ഇനി എന്നു തിയേറ്ററകളിലെത്തും എന്ന കാര്യത്തില്‍ വലിയ അശങ്കയാണ് നിലവിലുള്ളത്. അത്തരത്തില്‍ കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച പ്രധാനപ്പെട്ട ചിത്രങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    cover image
    Marakkar Arabikadalinte Simham

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം

    1

    ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു മരക്കാര്‍ 2020 മാര്‍ച്ച് 26ന് തിയേറ്ററുകളില്‍ എത്തുമെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്ന് ലോക്ക്ഡൗണും വന്നതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. പിന്നീട് 2021 മെയ് 12ന് വീണ്ടും റിലീസ് തീയതി പ്രഖ്യാപിച്ചെങ്കിലും കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് മരക്കാറിന്റെ റിലീസ് വീണ്ടും മാറ്റിവെക്കുകയായിരുന്നു.

    Malik

    മാലിക്‌

    2

    പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക്ക് 2021 മെയ് 13നായിരുന്നു തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനിരുന്നത്. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പെരുന്നാള്‍ ദിനത്തില്‍ വമ്പന്‍ റിലീസ് പ്രതീക്ഷിച്ച ചിത്രത്തിന്റെ റിലീസ് ഉടന്‍ തന്നെ മാറ്റുകയായിരുന്നു.  

    Kurup

    കുറുപ്പ്

    3

    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിന്റെ റിലീസ് 2021 മെയ് 28നായിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.  

    Aaha

    ആഹാ

    4

    ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഹായുടെ റിലീസ് 2020 ഏപ്രില്‍ മാസത്തിലായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് 2021ലേക്ക് റിലീസ് മാറ്റി വെച്ച ചിത്രം വീണ്ടും കൊവിഡിന്റെ രണ്ടാംതരംഗത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.  

    Thuramukham

    തുറമുഖം

    5

    സിനിമ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ റിലീസും കൊവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X