X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വമ്പന്‍ സിനിമകളുമായി മുമ്പേ നടക്കും സംവിധായകർ; ഇറങ്ങാനിരിക്കുന്നത് ആരാധകർ കാത്തിരിക്കുന്ന സിനിമകള്‍

Author: Administrator | Updated: Monday, April 10, 2023, 09:13 AM [IST]

ടൈറ്റില്‍ പ്രഖ്യാപനത്തിന് പിന്നാലെ ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാലിന് മലൈക്കോട്ടൈ വാലിബനിലൂടെ ബോക്‌സോഫീസ് പിടിച്ചെടുക്കാനാവുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെയും ചിത്രത്തിന്റെ റിലീസ് ഡേറ്റിനായി കാത്തിരിക്കുകയാണ് മലയാളികള്‍. മലയാള താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും അണി നിരക്കുന്ന ചിത്രത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മലൈക്കോട്ടെ വാലിബന്‍ പോലെ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്ത സംവിധായകരുടെ ചില സിനിമകളിതാ.

Share:
cover image
ജീത്തു ജോസഫ്
1

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ റാം ആണ് 2023ല്‍ റിലീസ് കാത്ത് നില്‍ക്കുന്ന ജീത്തു ജോസഫ് ചിത്രം. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയും ജീത്തുവിന്റേത് തന്നെയാണ്. തെന്നിന്ത്യന്‍ താരസുന്ദരി തൃഷ മോഹന്‍ലാലിന്റെ നായികയായി എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്, ദുര്‍ഗ കൃഷ്ണ, സിദ്ധിഖ്, സായ്കുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദൃശ്യം 2വിന് മുമ്പ് തിയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു റാം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഷൂട്ടിങ്ങ് ഏറെനാള്‍ മുടങ്ങിപ്പോവുകയായിരുന്നു. 2019ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റാം ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.   കൂടുതല്‍ കാണാം


ലിജോ ജോസ് പെല്ലിശ്ശേരി
2

2023ല്‍ മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്  പി.എസ് റഫീഖാണ്. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലെ മുന്‍നിര താരങ്ങളും അണിനിരക്കുന്ന ചിത്രം 2023ല്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് വാര്‍ത്തകള്‍.   കൂടുതല്‍ കാണാം

മോഹന്‍ലാല്‍
3

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനായി എത്തുന്ന ബറോസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. 2019ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തില്‍ മലയാള താരങ്ങള്‍ക്ക് പുറമെ ബോളിവുഡിലെ പ്രമുഖരും അണിനിരക്കുന്നുണ്ട്. ബറോസ് ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന പേരില്‍ ജിജോ പുന്നൂസ് എഴുതിയ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അഭിനയത്തിലൂടെ എന്നും പ്രേക്ഷകരെ അമ്പരപ്പിച്ച മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രത്തിനായി കാത്തിരിക്കുയാണ് മലയാള സിനിമ. കൂടുതല്‍ കാണാം


പൃഥ്വിരാജ് സുകുമാരന്‍
4

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫര്‍. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയായിരുന്നു ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ പ്രഖ്യാപനം. പിന്നാലെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍. ആദ്യ ഭാഗത്തിലേതു പോലെ തന്നെ മോഹന്‍ലാലിനൊപ്പം ടൊവീനോ തോമസും മഞ്ജു വാര്യരും എമ്പുരാനിലും ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.  ആശീര്‍വാദ് സിനിമാസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവക്കൊപ്പം ഹൊംബാളെ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+