X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഇതൊന്നും മിസ്സാക്കല്ലേ; 2022 ലെ കണ്ടിരിക്കണ്ട 10 സിനിമകള്‍

Author: Administrator | Updated: Wednesday, January 4, 2023, 02:19 PM [IST]

പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മമ്മൂട്ടി ചിത്രം റോഷാക്ക്. പേരു പോലെ തന്നെ പുതുമ നിറഞ്ഞ അവതരണരീതീയായിരുന്നു ചിത്രത്തിന്റേത്. തുടക്കം മുതല്‍ ഒടുക്കം വരെ ദുരൂഹത നിറഞ്ഞ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രം കൂടിയാണ്. മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്‌സോഫീസ് ഹിറ്റായി മാറിയ ചിത്രം 2022ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണ്. റോഷാക്ക് പോലെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 2022ലെ മികച്ച 10 സിനിമകളിതാ.

Share:
cover image
സൂപ്പര്‍ ശരണ്യ
1

2022ലെ മികച്ച സിനിമകളിലൊന്നാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മമിത ബൈജു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയായിരുന്നു അവതരിപ്പിച്ചത്‌.   കൂടുതല്‍ കാണാം


ഭീഷ്മ പർവ്വം
2

2022ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വം. മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   കൂടുതല്‍ കാണാം

ഇല വീഴാ പൂഞ്ചിറ
3

സൗബിന്‍ ഷാഹിറിന്റെ ഗംഭീര പ്രകടനം കൊണ്ട് 2022ല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഇല വീഴാ പൂഞ്ചിറ. കരുത്തുള്ള തിരക്കഥയാണ് ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങിയ ചിത്രം എന്ന പ്രത്യേകതയും 'ഇല വീഴാപൂഞ്ചിറ'യ്ക്കുണ്ട്‌. കൂടുതല്‍ കാണാം


ന്നാ, താന്‍ കേസ് കൊട്
4

പ്രമേയത്തിലു അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ന്നാ,താന്‍ കേസ് കൊട്. മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പട്ട ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് കാസ്റ്റിങ്ങായിരുന്നു. അക്ഷേപഹാസ്യത്തില്‍ കഥ പറഞ്ഞ ചിത്രം 2022ലെ ഹിറ്റു സിനിമകളിലൊന്നാണ്‌.   കൂടുതല്‍ കാണാം

റോഷാക്ക്
5

പ്രഖ്യാപനം മുതല്‍ 2022ല്‍ ചര്‍ച്ചയായ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. മികച്ച മേക്കിങ്ങും സാങ്കേതിക മികവും, മികച്ച കാസ്റ്റിങ്ങും ഒത്തിണങ്ങിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്.   കൂടുതല്‍ കാണാം


വിചിത്രം
6

2022ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമാണ് അച്ചു വിജയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിചിത്രം. കെട്ടുറപ്പുള്ള തിരക്കഥയും അഭിനേതാക്കളുടെ ഗംഭീര പ്രകടനവുമാണ് ചിത്രത്തെ 2022ലെ മികച്ച സിനിമകളിലൊന്നാക്കി മാറ്റുന്നത്.   കൂടുതല്‍ കാണാം

അപ്പന്‍
7

അലന്‍സിയര്‍ എന്ന നടന്റെ അതിഗംഭീര പ്രകടനം കൊണ്ട് 2022ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അപ്പന്‍. സസ്‌പെന്‍സ് നിലനിര്‍ത്തി തുടക്കം മുതല്‍ ഒടുക്കം വരെ സിനിമ കാണാന്‍ പ്രേക്ഷകനെ തോന്നിപ്പിക്കുന്ന മേക്കിങ്ങാണ് ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍.   കൂടുതല്‍ കാണാം


ജയ ജയ ജയ ജയ ഹേ
8

2022ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നാണ് ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും ഒന്നിച്ചെത്തിയ ജയ ജയ ജയ ജയ ഹേ. കുടുംബപ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രത്തിന് റിലീസ് ദിനം മുതല്‍ ഹൗസ്ഫുള്‍ ഷോകളായിരുന്നു.   കൂടുതല്‍ കാണാം

കൂമൻ
9

ജീത്തു ജോസഫ് മാജിക്! ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതായിരുന്നു ആസിഫ് അലി നായകനായി എത്തിയ കൂമന്‍. കെ.ആര്‍ കൃഷ്ണകുമാര്‍ തിരക്കഥ എഴുതിയ ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്നായി മാറിയിരിക്കുകയാണ്. കൂടാതെ ഗിരി എന്ന പോലീസുകാരനായി മികച്ച പ്രകടനമാണ് ആസിഫ് ചിത്രത്തില്‍ കാഴ്ച വെച്ചത്.   കൂടുതല്‍ കാണാം


മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്
10

Paramporul is a crime thriller film written and directed by debutant C. Aravind Raj and stars R. Sarathkumar and Amitash Pradhan in the lead roles, alongside Kashmira Pardeshi. The film revolves around the idol smuggling mafia and a cop who gets involved with a smuggler to make money out of a sacred idol possessed by a murder victim.

Paramporul  was released on Amazon Prime & Aha Tamil on October 24.

കൂടുതല്‍ കാണാം

സൗദി വെള്ളക്ക CC225/200
11

2022ല്‍ പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക. ഗംഭീര കാസ്റ്റിങ്ങും മികച്ച തിരക്കഥയുമാണ് ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍. നിരവധി തവണ റിലീസ് മാറ്റിയ ചിത്രം പോയ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നു കൂടിയാണ്.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+