twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    പ്രേംനസീര്‍ മുതല്‍ ഭാവന വരെ; രാശിയില്ലാതെ പേരു മാറ്റിയ താരങ്ങള്‍

    Author Administrator | Updated: Monday, September 28, 2020, 06:34 PM [IST]

    സിനിമയില്‍ വന്നതിനുശേഷം യഥാര്‍ത്ഥ പേരുമാറ്റുന്നത് ചലച്ചിത്രരംഗത്ത് പതിവാണ്. മലയാള സിനിമയിടെ ചരിത്രത്തില്‍ പ്രേംനസീര്‍ മുതല്‍ ഭാവന വരെ നിരവധി താരങ്ങളാണ് തങ്ങളുടെ യഥാര്‍ത്ഥ പേരു മാറ്റിയത്. അത്തരത്തില്‍ പേരുമാറ്റിയ ചില താരങ്ങളിതാ

    cover image
    Dileep

    ദിലീപ്

    1

    മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെ യഥാര്‍ത്ഥ പേര് ഗോപാലകൃഷ്ണന്‍ എന്നായിരുന്നു.കലാരംഗത്ത് സജീവമായതോടെയാണ് ദിലീപ് എന്ന പേര് മാറ്റിയത്.

    Sheela

    ഷീല

    2

    പ്രേംനസീറിന്റെ ഭാഗ്യ നടിയായിരുന്നു ഷീലയുടെ യഥാര്‍ത്ഥ പേര് ക്ലാര എന്നായിരുന്നു. ക്ലാര എന്ന പേര് ഒരു സിനിമനടിക്ക് ചേരില്ല എന്ന തോന്നിയതുകൊണ്ട് പിന്നീട് ഷീല എന്ന പേര് മാറ്റുകയായിരുന്നു.

    Mammootty

    മമ്മൂട്ടി

    3

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ പേര് മുഹമ്മദ് കുട്ടി എന്നാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ മമ്മൂട്ടി എന്ന പേരില്‍ അറിയപ്പെട്ട താരം സിനിമയില്‍ വന്നതിനുശേഷം ആ പേര് സ്വീകരിക്കുകയായിരുന്നു.

    Bhavana

    ഭാവന

    5

    മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവനയുടെ യഥാര്‍ത്ഥ പേര് കാര്‍ത്തിക മേനോന്‍ എന്നായിരുന്നു. കാര്‍ത്തിക എന്ന പേരില്‍ ഒരു നടി ഉള്ളതിനാല്‍ ഭാവന എന്നാക്കി മാറ്റുകയായിരുന്നു.

    Parvathy Jayaram

    പാർവ്വതി ജയറാം

    6

    മലയാളത്തിന്റെ പ്രിയ നടി പാര്‍വതി ജയറാമിന്റെ യഥാര്‍ത്ഥ പേര് അശ്വതി കുറുപ്പ് എന്നായിരുന്നു. സിനിമയില്‍ വന്നതിനുശേഷം പാര്‍വതി എന്നാക്കി മാറ്റുകയായിരുന്നു.

    Prem Nazir

    പ്രേംനസീർ

    7

    മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ യഥാര്‍ത്ഥ പേര് അബ്ദുള്‍ ഖാദര്‍ എന്നാണ്.1952ല്‍ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രം മുതലാണ് പ്രേംനസീര്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

    Revathi

    രേവതി

    8

    മലയാളത്തിന്റെ പ്രിയ നടി രേവതിയുടെ യഥാര്‍ത്ഥ പേര് ആശ കേളുണ്ണി നായര്‍ എന്നായിരുന്നു. പി ഭാരതിരാജയാണ് രേവതി എന്ന പേര് നല്‍കിയത്.

    Bhama

    ഭാമ

    9

    ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ ഭാമയുടെ യഥാര്‍ത്ഥ പേര് രേഖിത രാജേന്ദ്ര കുറുപ്പ് എന്നായിരുന്നു.

    Urvashi

    ഉർവ്വശി

    10

    മോഹന്‍ലാലിന്റെയും ജയറാമിന്റെയും ഭാഗ്യനായികയായിരുന്ന ഉര്‍വശിയുടെ യഥാര്‍ത്ഥ പേര് കവിത രഞ്ജിനി എന്നായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X