X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി, കാതല്‍ ദി കോർ നേരിട്ട് ഒടിടിയിലേക്ക്?

Author: Administrator | Updated: Monday, April 3, 2023, 09:19 AM [IST]

മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ താരം ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ''കാതല്‍ ദി കോര്‍'' എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍. 2022 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമ എപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നായിരുന്നു മുമ്പ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാതല്‍ ഏപ്രില്‍ മാസം റിലീസിന് എത്തില്ലെന്നും, ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുമെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. കാതല്‍ ദി കോര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമോ ? അതോ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുമോ ? വിശദവിവരങ്ങളിതാ..

Share:
cover image
1

2022 ഒക്ടോബര്‍ 18നായിരുന്നു കാതല്‍ ദി കോര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനം. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.


2

പ്രഖ്യാപന സമയത്ത് തന്നെ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്ന വിവരം പുറത്ത് വന്നിരുന്നു. പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയല്‍ വൈറലാവുകയും ചെയ്തിരുന്നു. 2009ല്‍ പുറത്തിറങ്ങിയ സീതാകല്യാണം ആണ് ജ്യോതിക ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാള ചിത്രം. വലിയൊരു ബ്രേക്കിന് ശേഷമാണ് കാതലിലൂടെ വീണ്ടും ജ്യോതിക മലയാളത്തിലെത്തുന്നത്. 

3

മാത്യു ദേവസി എന്നാണ് കാതലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മാത്യു ദേവസി. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍.  മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം അവസാനിച്ച ദിവസം ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കായി മെഗാസ്റ്റാര്‍ സ്‌പെഷ്യല്‍ ബിരിയാണി ഒരുക്കിയിരുന്നു. കാതലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മമ്മൂട്ടിയും ജ്യോതികയും ചേര്‍ന്ന് ബിരിയാണി വിളമ്പുന്ന ചിത്രങ്ങള്‍ ''കാതല്‍ ദി കോര്‍ എന്ന ചിത്രത്തിലെ എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ്ങ് അവസാനിച്ചു, ഇത്രയും വൈബ്രണ്ടായ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് ആസ്വദിച്ചു'' എന്ന കുറിപ്പോടെ ട്വിറ്ററില്‍ മെഗാസ്റ്റാര്‍ തന്നെ പങ്കുവച്ചിരുന്നു.


4

ജിയോ ബേബി സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് കാതല്‍. സുധി കോഴിക്കോട്, അനഘ അക്കു, മുത്തുമണി, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2022 ഒക്ടോബര്‍ 20നായിരുന്നു കാതലിന്റെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. പോള്‍ സക്കറിയയും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും സാലു കെ തോമസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. എറണാകുളമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

5

2022ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം 2023 മെയ് 13ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാതല്‍ ഏപ്രില്‍ മാസം  തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേ സമയം ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുവെന്ന തരത്തിലും നിരവധി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായി യാതൊരു പ്രഖ്യാപനവും ഇതുവരെയായിട്ടും പുറത്ത് വന്നിട്ടില്ല.    


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+