X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

താരജീവിതം ഇവിടെ കുടുംബകാര്യം : പ്രിയപ്പെട്ട താരസഹോദരങ്ങള്‍

Author: Administrator | Updated: Wednesday, September 29, 2021, 09:00 PM [IST]

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെടുന്നത്. അമൃതയ്‌ക്കൊപ്പം തന്നെ സഹോദരി അഭിരാമിയും ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇരുവരും ഗായകരായി എത്തിയപ്പോഴും പ്രേക്ഷര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അത്തരത്തില്‍ പ്രേക്ഷകഹൃദയം കീഴടക്കിയ മലയാളത്തിലെ താരസഹോദരങ്ങളെക്കുറിച്ച് കൂടുതലറിയാം.

Share:
cover image
ശ്രുതി- ശ്രീലയ
1

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ശ്രുതിയും ശ്രീലയയും. മികച്ച നര്‍ത്തകര്‍ കൂടിയായ ഇരുവരും സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ്. പ്രശസ്ത ചലച്ചിത്ര നടി ലിസിയുടെ മക്കളാണ് ഇരുവരും.  


സിദ്ധാര്‍ത്ഥ്- ഭാഗ്യലക്ഷ്മി
2

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഭാഗ്യലക്ഷ്മി പ്രഭുവും സിദ്ധാര്‍ത്ഥ് പ്രഭുവും. യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളായ ഇരുവരും ''തട്ടീം മുട്ടീം'' എന്ന ടെലിവിഷന്‍ പരമ്പരയിലും സഹോദരങ്ങളായിട്ടാണ് അഭിനയിച്ചത്.  

ഡിംപല്‍- തിങ്കള്‍
3

ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ സഹോദരിമാരാണ് ഡിംപല്‍ - തിങ്കള്‍. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത മലയാളി ഹൗസിലൂടെയാണ് തിങ്കള്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ബാല്‍.    


മൃദുല - പാര്‍വതി
4

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് മൃദുലയും പാര്‍വതിയും. കുടുംബവിളക്ക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പാര്‍വതി വിജയ് ശ്രദ്ധിക്കപ്പെടുന്നത്. പൂക്കാലം വരവായി എന്ന സീരിയലിലൂടെയാണ് സഹോദരി മൃദുല ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.  

അമൃത - അഭിരാമി
5

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെടുന്നത്. ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തെത്തിയ അഭിരാമി ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെയാണ് കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്.  


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+