X
ഹോം താരങ്ങള്‍ സനല്‍ കുമാര്‍ ശശിധരന്‍
സനല്‍ കുമാര്‍ ശശിധരന്‍

സനല്‍ കുമാര്‍ ശശിധരന്‍

08 Apr, 1977 | Thiruvananthapuram

Director/Screenplay Writer/Editor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്രസംവിധായകനും, കവിയുമാണ് സനല്‍ കുമാര്‍ ശശിധരന്‍. 1977 ഏപ്രില്‍ 8നു  ജനനം. തിരുവനന്തപുരത്തെ പെരുംകടവിളയാണ് സ്വദേശം. ശശിധരന്‍, സരോജം എന്നിവര്‍ മാതാപിതാക്കള്‍. ജന്തുശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ ശേഷം വക്കീലായി ജോലി ആരംഭിച്ചു. 2001ല്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന്  കാഴ്ച ചലച്ചിത്രവേദി എന്നൊരു ഫിലിം സൊസൈറ്റി രൂപികരിച്ചു. ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഫിലിം സൊസൈറ്റിയുടെ ലക്ഷ്യം. ജനപങ്കാളിത്തതോടെ  3 ഹ്രസ്വചിത്രങ്ങളും, ഒരുമുഴുനീള ചലച്ചിത്രവും സനല്‍ നിര്‍മ്മിച്ചു.  2014ല്‍ ഒരാള്‍പ്പൊക്കം എന്ന ആദ്യ മുഴുനീള ചിത്രം സംവിധാനം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍  ജോലി ചെയ്യുന്ന മഹേന്ദ്രന്‍ (പ്രകാശ് ബാരെ) എന്ന ആളിന്റെ കാഴ്ചകളിലൂടെയാണ് ഒരാള്‍പ്പൊക്കം സഞ്ചരിയ്ക്കുന്നത്. വിവാഹം പോലുള്ള വ്യവസ്ഥാപിത ബന്ധങ്ങളില്‍ വിശ്വാസമില്ലാത്ത മഹിയുടെ ജീവിതത്തിലേക്ക് മായ എന്ന തമിഴ് സ്ത്രീ കടന്നുവരുന്നതും,  അഞ്ച് വര്‍ഷം ലിവിങ് ടുഗെതര്‍ റിലേഷനില്‍ ജീവിച്ച മഹിയും മായയും പെട്ടന്നൊരു ദിവസം പിരിയാനിടവരുന്നതുമാണ് കഥ. മികച്ച് പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചത്. 2014ലെ  മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം  ഒരാള്‍പ്പൊക്കത്തിനു ലഭിച്ചു. 2015ല്‍ ഒഴിവുദിവസത്തെ കളി എന്ന ചിത്രം സംവിധാനം ചെയ്തു. ഉണ്ണി ആറിന്റേതാണ് കഥ. അഞ്ച് സുഹൃത്തുക്കള്‍ ഒരു ജനറല്‍ ഇലക്ഷനു കിട്ടിയ അവധി ദിനം ആഘോഷിക്കാനായി  ഒത്ത് ചേരുകയും, മദ്യപിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ ഓരോരുത്തരുടെയും ശരിയായ വ്യക്തിത്വം പതുക്കെ പുറത്ത് വരുന്നു. അങ്ങനെ രസകരമായിത്തുടങ്ങിയ പാര്‍ട്ടിയും കളികളും പതുക്കെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. 2015ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ചിത്രം നേടി. 2017ല്‍ സെക്‌സി ദുര്‍ഗ എന്ന ചിത്രം സംവിധാനം ചെയ്തു. നെതര്‍ലന്റസിലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രത്തിന ലഭിച്ചു. സിനിമാലോകത്ത് സിനിമകളിലെ വ്യത്യസ്തത കൊണ്ടാണ്‌ സനല്‍ കുമാര്‍ ശശിധരന്‍ ശ്രദ്ധിക്കപ്പെട്ടത്.


സനല്‍ കുമാര്‍ ശശിധരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വഴക്ക്
Malayalam
As Director
സനല്‍ കുമാര്‍ ശശിധരന്‍ 25 Aug 2023
കയറ്റം
Malayalam
As Lyricst
സനല്‍ കുമാര്‍ ശശിധരന്‍ 2022

സനല്‍ കുമാര്‍ ശശിധരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സനല്‍ കുമാര്‍ ശശിധരന്‍
തൊഴില്‍
ജനിച്ച ദിവസം 08 Apr 1977
പ്രായം 49
ജനിച്ച സ്ഥലം Thiruvananthapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സനല്‍ കുമാര്‍ ശശിധരന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സനല്‍ കുമാര്‍ ശശിധരന്‍

What is സനല്‍ കുമാര്‍ ശശിധരന്‍'s age?

The age of സനല്‍ കുമാര്‍ ശശിധരന്‍ in the 2026 was 49.

Where was the സനല്‍ കുമാര്‍ ശശിധരന്‍ born?

The സനല്‍ കുമാര്‍ ശശിധരന്‍'s was born in Thiruvananthapuram.

What is the സനല്‍ കുമാര്‍ ശശിധരന്‍ date of birth?

The DOB for സനല്‍ കുമാര്‍ ശശിധരന്‍ was 08 Apr 1977.

What is സനല്‍ കുമാര്‍ ശശിധരന്‍'s latest movie?

The most recent movies for സനല്‍ കുമാര്‍ ശശിധരന്‍ is വഴക്ക്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+