ഒറ്റവാക്കില്‍ പറഞ്ഞാല്‍ 2022 മമ്മൂട്ടിയുടെ വര്‍ഷമാണ്. റോഷാക്ക്, ഭീഷ്മ പര്‍വ്വം, പുഴു തുടങ്ങി ഈ വര്‍ഷം റിലീസ് ചെയ്ത നാല് മമ്മൂട്ടി ചിത്രങ്ങളും പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു. ഭീഷ്മ പര്‍വ്വത്തിലൂടെ ആക്ഷന്‍ രംഗങ്ങളിലൂടെ ഞെട്ടിച്ചപ്പോള്‍ പുഴു പ്രേക്ഷകന് നല്‍കിയത് ഇന്നുവരെ കാണാത്ത മമ്മൂട്ടിയെയായിരുന്നു. വേറിട്ട അഭിനയത്തിലൂടെ ഇന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ 2022ല്‍ റിലീസ് ചെയ്ത ചിത്രങ്ങളിതാ.