മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷന്‍ പരമ്പരയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. അഭിനേതാക്കളുടെ മികവുറ്റ അഭിനയം തന്നെയാണ് പരമ്പരയുടെ വിജയത്തിന് പിന്നില്‍. അതുകൊണ്ടുതന്നെയും പരമ്പരയിലെ അഭിനേതാക്കളെല്ലാം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഉപ്പും മുളകും ആയിരത്തിലധികം എപ്പിസോഡുകളുമായി വിജയകരമായി മുന്നോട്ടു പോവുമ്പോഴായിരുന്നു ലച്ചുവായി അഭിനയിച്ച ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയത്. താരത്തിന്റെ പിന്മാറ്റം പരമ്പരയുടെ റേറ്റിങ്ങിനെ വരെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇടവേളയ്ക്ക് ശേഷം ജൂഹി ഉപ്പും മുളകില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുന്നത് ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ പതിവുള്ള കാര്യമാണ്. അത്തരത്തില്‍ ഒരിടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനില്‍ ഗംഭീര തിരിച്ച് വരവ് നടത്തിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ച് താരങ്ങള്‍ ഇവരാണ്.