>

  മരണമില്ലാത്ത ഓര്‍മ്മകള്‍; കലാഭവന്‍ മണിയുടെ മികച്ച കഥാപാത്രങ്ങള്‍

  മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016 മാര്‍ച്ച് 6ന് അദ്ധേഹത്തിന്റെ ഭൗതികശരീരം ഒരുനോക്കു കാണാന്‍ ആര്‍ത്തിരമ്പിയെത്തിയ ജനക്കൂക്കൂട്ടത്തിന്‌ ഇന്നും തങ്ങളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി മരിച്ചു എന്നത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
  കലാഭവന്‍ മണി എന്ന നടന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മണിയ്ക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരവും ലഭിച്ചിരുന്നു.ചിത്രത്തിലെ ഗാനങ്ങളുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
  വിനയന്റെ സംവിധാനത്തില്‍ കലാഭവന്‍ മണി പ്രധാനകഥാപാത്രമായി എത്തിയ മറ്റൊരു ചിത്രമായിരുന്നു കരുമാടിക്കുട്ടന്‍. രാജന്‍ പി ദേവും കലാഭവന്‍ മണിയും മത്സരിച്ചഭിനയിച്ച ചിത്രം കണ്ണു നനയാതെ ആര്‍ക്കും കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല. ചിത്രത്തില്‍ കുട്ടന്‍ എന്ന കഥാപാത്രമായി മണി ജീവിക്കുകയായിരുന്നു എന്നു തന്നെ പറയേണ്ടിവരും.
  നായകനടന്‍ മാത്രമല്ല തനിക്ക് വില്ലന്‍ റോളും അസാധ്യമായി അഭിനയിക്കാന്‍ കഴിയും എന്ന മണി തെളിയിച്ച ചിത്രമായിരുന്നു ഛോട്ടാ മുംബൈ. ചിത്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച സി ഐ നടേശന്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളിലൊന്നാണ്‌. മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നു കൂടിയാണ് ഈ കഥാപാത്രം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X