X
ആമേൻ

ആമേൻ

Drama | 22 Mar 2013 | U |
Malayalam

2.5 /5 Users

4 /5 Filmibeat

ആമേൻ കഥ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആമേൻ. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് ,സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കുമരംകരി എന്ന കുട്ടനാടൻ ഗ്രാമത്തെയും അവിടുത്തെ പുരാതന സിറിയൻ പള്ളിയെയും അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ് ആമേൻ. പള്ളിയിലെ കൊച്ചു കപ്യാരായ സോളമൻ നാട്ടിലെ പ്രമാണിയായ കോൺട്രാക്ടർ ഫിലിപ്പോസിന്റെ മകളായ ശോശന്നയുമായി പ്രണയത്തിലാണ്. സോളമന്റെ അച്ഛൻ എസ്തപ്പാൻ ആ നാട്ടിലെ ബാൻഡ് മാസ്റ്ററായിരുന്നു. ബോട്ടപകടത്തിൽ അച്ഛനെയും സഹോദരിമാരെയും നഷ്ടപ്പെട്ടയാളാണ് സോളമൻ. സോളമൻ ഒരു പരാജയപ്പെട്ട ബാൻഡ് അംഗമാണ്. കുമരംകരിയിൽ പുതുതായി എത്തുന്ന കൊച്ചച്ചനാണ് ഫാ വിൻസെന്റ് വട്ടോളി. വട്ടോളിയച്ചൻ സോളമന്റെ പ്രണയത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നു. ശോശന്നയുടെ കല്യാണം കുടുംബക്കാർ ഉറപ്പിക്കുമ്പോൾ സോളമനും ശോശന്നയും വട്ടോളിയച്ചന്റെ സഹായത്തോടെ ഒളിച്ചോടാൻ ശ്രമിക്കുന്നു. തുടർന്ന് ശ്രമം പരാജയപ്പെടുകയും തുടർന്ന് വരുന്ന ബാൻഡ് മത്സരത്തിൽ കുമരംകരിക്കാരുടെ ഗീവർഗ്ഗീസ് ബാൻഡ് സംഘം വിജയിക്കുകയാണെങ്കിൽ സോളമന് ശോശന്നയെ കെട്ടിച്ചുതരുമെന്ന് ഉറപ്പ് നൽകുന്നു. ഇതിനിടയിൽ പള്ളിയിലെ പ്രധാന അച്ചനായ ഫാ അബ്രഹാം ഒറ്റപ്ലാക്കൻ പള്ളി പൊളിച്ച് പുതിയത് പണിയാൻ തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ കഥയെ ശുഭാന്ത്യത്തിലെത്തിക്കുന്നു. ഒടുവിൽ നാട്ടുകാർ ഫാ വിൻസെന്റ് വട്ടോളിയുടെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയുന്നു.
Read More

ആമേൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആമേൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം പ്രശാന്ത് പിള്ള
നിര്‍മ്മാതാവ്‌ ഫരീദ് ഖാൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആമേൻ വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഏതു വേഷവും ചെയ്തു ഫലിപ്പിക്കാന്‍ കഴിയുമെന്നതുകൊണ്ടുതന്നെയാണ് ഫഹദിനെ തേടി യുവസംവിധായകരെല്ലാം വ്യത്യസ്ത കഥയും അവതരണരീതിയുമായി എത്തുന്നത്. അത്തരമൊരു കഥയും രീതിയുമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ എന്ന ചിത്രം. കുമരങ്കരി എന്ന കുട്ടനാടന്‍ ഗ്രാമവും അവിടുത്തെ പള്ളിയും നാട്ടുകാരും ബാന്‍ഡ് മല്‍സരവുമായി ആമേന്‍ വ്യത്യസ്തമായൊരു സിനിമയാണ് പശ്ചാത്തലവും കഥയുമാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. കുട്ടനാടന്‍ ഗ്രാമങ്ങളുടെ കഥ മലയാളത്തില്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ വേറിട്ടു നില്‍ക്കുന്ന രീതിയിലൊന്ന് ആമേന്‍ മാത്രമാണ്.എണ്‍പതുകളില്‍ ഇവിടെ നടക്കുന്നൊരു കഥയാണ് പിഎസ് റഫീക്ക് ആമേനിലൂടെ എഴുതിയിരിക്കുന്നത്. അത്രയൊന്നും പരിചയമില്ലാത്ത ബാന്‍ഡ് വാദ്യവും മല്‍സരവും പള്ളിയുടെയും സാധാരണക്കാരായ നാട്ടുകാരുടെയും ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ നൂറുശതമാനവും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. ലിജോയുടെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ നായകനില്‍ തന്നെ താന്‍ വ്യത്യസ്തത തേടുന്ന സംവിധായകനാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. രണ്ടാമത്തെ ചിത്രമായ സിറ്റി ഓഫ് ഗോഡ് വ്യത്യസ്തമായ അവതരണരീതിയായിരുന്നെങ്കിലും കാലഗണന എപ്പോഴും മാറി മറിഞ്ഞുവരുന്നതിനാല്‍ പ്രേക്ഷകന്‍ ആശയക്കുഴപ്പത്തിലായി. എന്നാല്‍ എല്ലാ കുറവും പരിഹരിച്ചുകൊണ്ടാണ് ആമേന്‍ എത്തിയിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ കോമഡി എന്നുതന്നെ ചിത്രത്തെ വിശേഷിപ്പിക്കാം.

ആമേൻ പാട്ടുകൾ

  • ആത്മാവിൻ
    Singers:
    Lyricist:
    2.5
  • കറുതിക്കു തിത്തൈ
    Singers:
    Lyricist:
    0
  • മീൻ
    Singers:
    Lyricist:
    0
  • പമ്പര പാ പാ
    Singers:
    Lyricist:
    0
  • സോളമനും ശോശന്നയും
    Singers:
    Lyricist:
    4
  • സ്പിരിറ്റ് ഓഫ് ആമേൻ
    Singers:
    Lyricist:
    0

ആമേൻ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആമേൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+