»   » ഫഹദിന്റെ മാലാഖമാര്‍ സൂര്യയ്‌ക്കൊപ്പം

ഫഹദിന്റെ മാലാഖമാര്‍ സൂര്യയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam

ഫഹദിന്റെ മാലാഖമാരോ എന്നല്ലേ സന്ദേഹം? ആമേന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം എത്തിയ ഇരട്ടകളായ മാലാഖമാരെ ഓര്‍ക്കുന്നില്ലേ, ആന്‍ജെലയും ആന്‍ഡ്രിയയും. ഫഹദിന്റെ ഈ മാലാഖമാര്‍ ഇനി തമിഴില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കും.

ആമേനിന് ശേഷം പിന്നെയും ഒത്തിരി മലയാളം സിനിമകളില്‍ അഭിനയിച്ച ആന്‍ജെലയും ആന്‍ഡ്രിയയും തമിഴിലും ഇതിനോടകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിങ്കം ത്രിയിലാണ് ഇനി അഭിനയിക്കുന്നത്.

ഫഹദിന്റെ മാലാഖമാര്‍ സൂര്യയ്‌ക്കൊപ്പം

ഫഹദ് ഫാസിലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് ഈ ഇരട്ടക്കുട്ടികളെ മലയാളികള്‍ ശ്രദ്ധിച്ചത്

ഫഹദിന്റെ മാലാഖമാര്‍ സൂര്യയ്‌ക്കൊപ്പം

ആമേന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഫഹദ് ഫാസിലിനൊപ്പം ആന്‍ജെലയും ആന്‍ഡ്രിയയും

ഫഹദിന്റെ മാലാഖമാര്‍ സൂര്യയ്‌ക്കൊപ്പം

ആമേനിന് ശേഷം പിന്നെയും ഒത്തിരി മലയാളം സിനിമകളില്‍ ഇരുവരും അഭിനയിച്ചു

ഫഹദിന്റെ മാലാഖമാര്‍ സൂര്യയ്‌ക്കൊപ്പം

ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്‍ജെലയും ആന്‍ഡ്രിയയും

ഫഹദിന്റെ മാലാഖമാര്‍ സൂര്യയ്‌ക്കൊപ്പം

ജയം രവിയും അമല പോളും താരജോഡികളായ നിമര്‍ന്ത് നില്‍ എന്ന ചിത്രത്തിലൂടെയാണ് ഈ ഇരട്ടക്കുട്ടികള്‍ തമിഴ് സിനിമയില്‍ എത്തിയത്

ഫഹദിന്റെ മാലാഖമാര്‍ സൂര്യയ്‌ക്കൊപ്പം

ഇപ്പോള്‍ സൂര്യയ്‌ക്കൊപ്പം സിങ്കം ത്രിയില്‍ അഭിനയിക്കാന്‍ പോകുകയാണ്. തങ്ങളുടെ ഇഷ്ടനടനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് ആന്‍ജെലയും ആന്‍ഡ്രിയയും

English summary
Amen fame twin sisters Angela and Andrea in Singam three

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam