For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതത്തിലെ സോളമൻ!! വിവാഹത്തെ കുറിച്ച് സ്വാതി റെഡ്ഡി പറയുന്നതിങ്ങനെ...

  |

  2008 ൽ പുറത്തിറങ്ങിയ സുബ്രമണ്യപുരം എന്ന തമിഴ് ചിത്രത്തിൽ ധാവണി ഉടത്തു നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആ സുന്ദരിയെ പ്രേക്ഷകർ അത്ര വേഗം മറക്കാൻ സാധ്യതയില്ല. സ്വാതി റെഡ്ഡി എന്ന താരം ഇന്നു തമിഴ് മാത്രമല്ല മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ചുരുങ്ങിയ സമയെ കൊണ്ട് തന്നെ നിരവധി മലയാള സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഫഹദ് ഫാസിൽ ചിത്രം അമേനിലൂടെയാണ്. അതിലെ ശോശന്നയെ പ്രക്ഷകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്.

  ആ മോഹനവലയങ്ങളിലൊന്നും വീണില്ല!! തന്റെ ആ തീരുമാനം വളരെ ശരിയാണ്- നിമിഷ

  ചിത്രത്തിലെ സ്വാതിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായതായിരുന്നു. നിനക്ക് പള്ളിലച്ഛനാവണോ അതെ എന്നെ കെട്ടി എന്റെ പിള്ളരുടെ അച്ഛനാവണോ എന്നുള്ള ശോശന്നയുടെ ഡയലോഗ് ഇന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ പുറത്തിറങ്ങിയ വർഷങ്ങൾ പിന്നിട്ടെങ്കിലും ഈ ഡയലോഗ് ഇന്നും ഹിറ്റാണ്.

  സോനം കപൂറിന്റെ വിവാഹ ആഘോഷങ്ങൾ തുടങ്ങി!! തയ്യാറൊടുത്ത് ബോളിവുഡ്, വീഡിയോ കാണാം

  സോളമൻ എവിടെ

  സോളമൻ എവിടെ

  പ്രേക്ഷകർ അറിയേണ്ട ഒരോയൊരു കാര്യം സ്വാതിയ്ക്ക് സോളമനുണ്ടോ എന്നാണ്. എന്നാൽ ജീവിതത്തിൽ ഇതുവരെ സോളമനെ കണ്ടുമുട്ടിയിട്ടില്ലെന്നാണ് സ്വാതി പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതു പറഞ്ഞത്. എനിയ്ക്ക് ചേരുന്ന വരനെ കണ്ടു കിട്ടിയാൽ അപ്പോൾ കല്യാണം എന്നായിരുന്നു വിവാഹ സങ്കൽപ്പത്തെ കുറിച്ചു ചോദിച്ചപ്പോൾ സ്വാതിയുടെ പ്രതികരണം. എല്ലാവരേയും അറിയിച്ചു കൊണ്ട് മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  മൂന്ന് തവണ വിവാഹം കഴിഞ്ഞു

  മൂന്ന് തവണ വിവാഹം കഴിഞ്ഞു

  താരം ഇങ്ങനെ പറയാൻ ഒരു കാര്യമുണ്ട് . ഇതിനോടകം തന്നെ രണ്ടോ മൂന്നോ തവണ സ്വാതിയെ സോഷ്യൽ മീഡിയ വിവാഹം കഴിപ്പിച്ചു അയച്ചിരുന്നു. ഇത്തരം വാർത്തകൾ താനും സോഷ്യൽ മീഡിയയിലൂടെയാണ് അറിയുന്നതെന്നും എന്നാൽ ഇതിനോടെന്നും പ്രതികരിക്കാൻ ഇതുവരെ തോന്നിയിട്ടില്ലെന്നും സ്വാതി വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

   അമീൻ

  അമീൻ

  ലിജോ ജോസഫ് പല്ലിശ്ശേരിയുടെ അമീൻ എന്ന ത ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തിലേയ്ക്ക് സ്വാതി എത്തിയത്. ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രമായ സോളമന്റെ കാമുകിയായിട്ടാണ് സ്വാതി എത്തിയത്. ഫഹദിനോട് കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ സ്വാതിയ്ക്ക് കഴിഞ്ഞിരുന്നു. ചിത്രം വൻ വിജയമായിരുന്നു . ഇതിനു പിന്നാലെ താരത്തേടി നിരവധി മലയാള ചിത്രങ്ങൾ എത്തി.

  ഫഹദ്- സ്വാതി കോമ്പിനേഷൻ

  ഫഹദ്- സ്വാതി കോമ്പിനേഷൻ

  അമീൻ ഹിറ്റായതോടെ ഹഹദ് - സ്വാതി താര ജോഡികളെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. മികച്ച ഒരു താരജോടികളായിരുന്നു ഇവർ. സ്വതിയേയും-ഫഹദിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതവും ഹിറ്റ് ചിത്രമായിരുന്നു. അതിനെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരോടൊപ്പം നെടുമുടി വേണുവും ഇവരോടൊപ്പം അഭിനയിച്ചിരുന്നു. മറ്റു അന്യഭാഷ നടിമാർക്ക് ലഭിക്കാത്ത ഭാഗ്യം സ്വാതിയ്ക്ക് ലഭിച്ചിട്ടുണ്ട്. ചെയ്ത സിനിമകളെല്ലാം മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പമായിരുന്നു.

   പാർവതി

  പാർവതി

  സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സ്വാതി. താരവും മലയാളത്തിലെ പ്രിയ നടി പാർ‌വതിയുമായിട്ടുള്ള ചിത്രങ്ങളൽ ഇന്റസ്റ്റാഗ്രാമിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. ബന്ദിപ്പൂവ് എന്നാണ് സ്നാതിയുടെ ചിത്രങ്ങളെ പാർവതി വിശേഷിപ്പിക്കുന്നത്.

  English summary
  swati reddy says about her love and marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X