ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു ജോസഫ്. 2004ല്‍ സംപ്രേഷണം ചെയ്ത ചിത്രലേഖ എന്ന സീരിയലിലൂടെ കരിയര്‍ തുടങ്ങിയ അനു ഇന്ന് ടെലിവിഷന്‍രംഗത്തെ ജനപ്രിയ താരമാണ്. കൈരളിയില്‍ സംപ്രേഷണം ചെയ്ത കാര്യം നിസാരത്തിലൂടെയാണ് അനു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയിലെ ഹാസ്യ കഥാപാത്രമായ അഡ്വ.സത്യഭാമയാണ് അനുവിന്റെ കരിയര്‍ മാറ്റിമറിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് അനു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ അനുവിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.