X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഷൂസിട്ട് ഉറങ്ങുന്ന ഷാരൂഖും 6 തവണ പല്ല് തേക്കുന്ന ആയുഷ്മാന്‍ ഖുറാനയും; സിനിമാ താരങ്ങളുടെ റിയല്‍ ലൈഫ്

Author Administrator | Updated: Tuesday, May 23, 2023, 10:14 AM [IST]

വൃത്തിയുടെ കാര്യത്തില്‍ ബോളിവുഡ് നടന്‍ ആയുഷ്മാൻ ഖുറാനയെ വെല്ലാന്‍ ബോളിവുഡില്‍ മറ്റൊരു നടനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഒരു ദിവസം 5-6 തവണയാണ് താരം ബ്രഷ് ചെയ്യുന്നത്.അത്രത്തോളം വൃത്തിയാണ് താരത്തിന്. ആയുഷ്മാൻ ഖുറാനയെപ്പോലെ വിചിത്രങ്ങളായ സ്വഭാവങ്ങളുള്ള ബോളിവുഡിലെ മറ്റു ചില താരങ്ങളിതാ.


cover image
ആമിര്‍ ഖാന്‍
1

വൃത്തിയുടെ കാര്യത്തില്‍ അല്‍പ്പം പിന്നിലാണ് ആമിര്‍ ഖാന്‍. ദിവസവും കുളിക്കാന്‍ ആമിറിന് മടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ കിരണ്‍ റാവുവാണ് താരത്തിന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. എന്തുതന്നെയായാലും ദിവസവും കുളിക്കാത്തത് മോശം സ്വഭാവമാണെന്നാണ് ആരാധകര്‍ പറയുന്നത്.  

കരീന കപൂര്‍
2

ഇടയ്ക്കിടയ്ക്ക് നഖം കടിച്ചു തുപ്പുന്ന ശീലക്കാരിയാണ് കരീന കപൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുവേദികളില്‍ പലപ്പോഴും താരസുന്ദരി നഖം കടിച്ചു ഇരിക്കാറുണ്ടെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ഒസിഡി സ്വഭാവമുള്ളവരാണ് ഇത്തരത്തില്‍ നഖം കടിക്കുന്നത് എന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.  

ഷാരൂഖ് ഖാന്‍
3

വ്യത്യസ്തങ്ങളായ ഷൂസ് വാങ്ങുന്നതും ധരിക്കുന്നതും ഏറെ ഇഷ്ടമാണ് ഷാരൂഖ് ഖാന്. അതുകൊണ്ടുതന്നെയും ലോകപ്രശസ്തമായ പല ബ്രാന്‍ഡുകളുടെയും വിലകൂടിയ ഷൂസുകളുടെ വലിയ ശേഖരം തന്നെ കിംഗ് ഖാന്റെ പക്കലുണ്ട്. കൂടാതെ ചില ദിവസങ്ങളില്‍ ഷൂസ് ധരിച്ചുകൊണ്ടു തന്നെ ഷാരൂഖ് ഉറങ്ങുകയും ചെയ്യാറുണ്ട്. കൂടാതെ സെല്‍ഫി എടുക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്ത നടനാണ് ഷാരൂഖ്.  

വിദ്യ ബാലന്‍
4

മൊബൈല്‍ ഫോണില്ലാതെ ഒരു ദിവസം പോലും ജീവിക്കാന്‍ പറ്റാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ബോളിവുഡ് നടി വിദ്യ ബാലന് ഫോണ്‍ ഉപയോഗിക്കുന്നത് ഇഷ്ടമല്ല. മെസേജുകള്‍ ഇടയ്ക്കിടെ ചെക്ക് ചെയ്യാതെ, സോഷ്യല്‍മീഡിയ നോക്കാതെ ഇരിക്കാന്‍ എത്ര ദിവസം വേണമെങ്കിലും വിദ്യയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ജോണ്‍ എബ്രഹാം
5

പൊതു ഇടങ്ങളില്‍ ഇരിക്കുമ്പോള്‍ പലപ്പോഴും കാലുകള്‍ ഇടയ്ക്കിടെ ഇളക്കുന്ന സ്വഭാവക്കാരാണ് നമ്മളില്‍ പലരും. അത്തരം സ്വഭാവമുള്ള നടനാണ് ജോണ്‍ എബ്രഹാം. എന്നാല്‍ ജോണിന്റെ ഈ സ്വാഭാവം അദ്ധേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് ഇഷ്ടമല്ല.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+