X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ആദ്യ വിവാഹത്തോടെ വിവാഹം തന്നെ വെറുത്തു; ഡിവോഴ്സിനുശേഷം സിംഗിളായി ജീവിക്കുന്ന താരസുന്ദരിമാര്‍

Author: Administrator | Published: Thursday, April 27, 2023, 05:55 PM [IST]

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിനു പിന്നാലെയായിരുന്നു ദീലിപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. മഞ്ജുവുമായുള്ള ദാമ്പത്യ ജീവിതം തകര്‍ന്നത് കാവ്യ മാധവനുമായുള്ള ദിലീപിന്റെ രഹസ്യ പ്രണയമാണ് എന്നത് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ദിലീപിന്റെ രണ്ടാം വിവാഹം. എന്നാല്‍ അപ്പോഴും വിവാഹമോചനത്തെക്കുറിച്ചോ, ദിലീപിനെക്കുറിച്ചോ മോശമായി ഒന്നു പ്രതികരിക്കാതെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മഞ്ജു. വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മറ്റൊരു വിവാഹത്തെക്കുറിച്ച് മഞ്ജു ഇതുവരെയും ആലോചിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യരെപ്പോലെ വിവാഹമോചനത്തിനു ശേഷം മറ്റൊരു വിവാഹം കഴിക്കാത്ത മലയാളത്തിലെ പ്രമുഖ നടിമാരിതാ.

Share:
cover image
ആന്‍ അഗസ്റ്റിന്‍
1

2014ലായിരുന്നു പ്രശസ്ത ഛായാഗ്രാഹകനന്‍ ജോമോന്‍ ടി ജോണുമായുള്ള ആന്‍ അഗസ്റ്റിന്റെ വിവാഹം. വി.കെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. പിന്നീട് രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. എന്നാല്‍ 2021ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നാലെയായിരുന്നു ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ആന്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. നിലവില്‍ മികച്ച സിനിമകളുമായി സിനിമയില്‍ തന്നെ സജീവമാകാന്‍ ഒരുങ്ങുകയാണ് ആന്‍.   കൂടുതല്‍ കാണാം


മേഘ്‌ന വിന്‍സെന്റ്
2

2017 ഏപ്രില്‍ 30നായിരുന്നു സിനിമാ-സീരിയല്‍ താരം മേഘ്‌ന വിന്‍സെന്റും ഡോണ്‍ ടോണിയും തമ്മിലുള്ള വിവാഹം. സീരിയല്‍ താരമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ കൂടിയാണ് ഡോണ്‍ ടോണി. എന്നാല്‍ അധികനാള്‍ കഴിയും മുമ്പേ ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നാലെ ഡോണ്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമകളും സീരിയലുകളുമായി തിരക്കിലാണ് മേഘ്‌നയിപ്പോള്‍. മറ്റൊരു വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മേഘ്‌ന നല്‍കിയ മറുപടി.   കൂടുതല്‍ കാണാം

സുരഭി ലക്ഷ്മി
3

2014ലായിരുന്നു നടി സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിന്‍ സുധാകര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ തുടര്‍ന്നതോടെ 2017ല്‍ സുരഭി വിവാഹമോചനം നേടുകയായിരുന്നു. പിന്നാലെ ഇത് ഞങ്ങളുടെ അവസാന സെല്‍ഫി എന്ന കുറിപ്പോടെ വിപിന്‍ സുധാകര്‍ വിവാഹഹമോചനം പരസ്യമാക്കുകയും ചെയ്തിരുന്നു.   കൂടുതല്‍ കാണാം


രചന നാരായണൻകുട്ടി
4

സിനിമയിലെത്തും മുമ്പായിരുന്നു നടി രചന നാരായണന്‍കുട്ടിയുടെ വിവാഹവും വിവാഹമോചനവും. സ്‌ക്കൂള്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് വെറും 19 ദിവസം മാത്രമായിരുന്നു രചനയും ഭര്‍ത്താവും ഒരുമിച്ച് ജീവിച്ചത്. തുടര്‍ന്ന് 2012ല്‍ രചന വിവാഹമോചനം നേടുകയായിരുന്നു.

കൂടുതല്‍ കാണാം

അര്‍ച്ചന കവി
5

2016ലായിരുന്നു നടി അര്‍ച്ചന കവിയും സോളോ സ്‌റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവുമായുള്ള വിവാഹം. പിന്നാലെ മുംബൈയിലേക്ക് താമസം മാറിയ അര്‍ച്ചന സിനിമയില്‍ നിന്നും ചെറിയ ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2021ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. നിലവില്‍ സിംഗിളായി ജീവിതം ആസ്വദിക്കുകയാണ് താരം.   കൂടുതല്‍ കാണാം


മഞ്ജു വാര്യർ
6

മലയാളത്തിന്റെ പ്രിയപ്പെട്ടെ താരജോഡികളായിരുന്ന മഞ്ജു വാര്യരും ദിലീപും 2015ലായിരുന്നു വേര്‍പിരിയുന്നത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷമായിരുന്നു താരങ്ങളുടെ വിവാഹം. തുടര്‍ന്ന് കുടുംബജീവിത്തിനായി സിനിമയില്‍ നിന്നും മഞ്ജു മുഴുവനായും മാറി നില്‍ക്കുകയും ചെയ്തിരുന്നു. 2014ല്‍ വേര്‍പിരിയലിന്റെ  വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടയിലായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയിലൂടെ മഞ്ജു വീണ്ടും സിനിമയിലെത്തിയത്. പിന്നാലെ മലയാള സിനിമയില്‍ മഞ്ജു സജീവമാകുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹമോചനത്തിനു പിന്നാലെ 2016ല്‍ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുകയായിരുന്നു.   കൂടുതല്‍ കാണാം

ലിസി
7

ഏറെക്കാലത്തെ പ്രണയത്തിനുശേഷം 1990 ഡിസംബര്‍ 13നായിരുന്നു ലിസിയും പ്രിയദര്‍ശനുമായുള്ള വിവാഹം. ഒരുകാലത്ത് പ്രിയദര്‍ശന്റെ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. ഇതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. എന്നാല്‍ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ 2015ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഈഗോയാണ് തങ്ങള്‍ തമ്മില്‍ അകലാനുള്ള കാരണമെന്ന് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.  കൂടുതല്‍ കാണാം


മംമ്താ മോഹന്‍ദാസ്
8

പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമോചനമായിരുന്നു നടി മംമ്ത മോഹന്‍ദാസിന്റേത്. 2011 ഡിസംബര്‍ 28നായിരുന്നു ബിസിനസുകാരനായ പ്രജിത്ത് പദ്മനാഭനുമായുള്ള മംമ്തയുടെ വിവാഹം. എന്നാല്‍ 2012ല്‍ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹശേഷമാണ് ജീവിതത്തിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞതെന്നും ആലോചിക്കാരെ എടുത്ത തീരുമാനമാണ് വിവാഹമെന്നുമായിരുന്നു വിവാഹമോചന വാര്‍ത്തകളോട് മംമ്ത പ്രതികരിച്ചത്.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+