17 Dec, 1979 |
Actor/Singer
മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്. അവരില്‍ ഒരാളായിരുന്നു ഇന്ദ്രജിത്തും. സുകുമാരന്‍ നിര്‍മ്മിച്ച പടയണി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്. 2002-ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2003ല്‍ പട്ടാളം,മിഴി രണ്ടിലും,മുല്ലവള്ളിയും തേന്‍മാവും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2004ല്‍ റണ്‍വേ,വേഷം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2005ല്‍ പോലീസ്,ഫിംഗര്‍ പ്രിന്റ്,പോലീസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2006ല്‍ അച്ഛനുറങ്ങാത്ത വീട്,ക്ലാസ്‌മേറ്റ്‌സ്,ഒരുവന്‍,ബാബാ കല്യാണി എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് നായകനായും പ്രതിനായകനായും ഇന്ദ്രജിത്ത് തിളങ്ങി.സിറ്റി ഓഫ് ഗോഡ്,ഈ അടുത്ത കാലത്ത്,ആമേന്‍,ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്,ഡബിള്‍ ബാരല്‍,വേട്ട,കാടു പൂക്കുന്ന നേരം,ടിയാന്‍,മോഹന്‍ലാല്‍ എന്നി അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ് മലയാള ചിത്രങ്ങള്‍ക്കു പുറമെ ഹിന്ദി,ഇംഗ്ലീഷ്,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2010ല്‍ ദ വെയിറ്റിംഗ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. 2008ല്‍ ബിഫോര്‍ ദ റെയിന്‍സ് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിച്ചു. 2002ല്‍ എന്‍ മാനവില്‍,2009ല്‍ സര്‍വ്വം എന്നീ തമിഴ് ചിത്രത്തിലും അഭിനയിച്ചു. 2009ല്‍ പുറത്തിറങ്ങിയ കാവ്യാസ് ഡയറിയാണ് അഭിനയിച്ച തെലുങ്ക് ചിത്രം.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| വിഷ്ണു വിജയന് | 17 Oct 2023 | |
| ജീത്തു ജോസഫ് | 17 Oct 2023 | |
| സനൽ വി ദേവൻ | Oct 2023 | |
| ലിജോ പെല്ലിശ്ശേരി | 29 Jul 2023 |
| പേര് | ഇന്ദ്രജിത്ത് സുകുമാരന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 17 Dec 1979 |
| പ്രായം | 47 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഇന്ദ്രജിത്ത് സുകുമാരന്‍ ആസ്തി |
|
| ആസ്തി | |
The age of ഇന്ദ്രജിത്ത് സുകുമാരന്‍ in the 2026 was 47.
The DOB for ഇന്ദ്രജിത്ത് സുകുമാരന്‍ was 17 Dec 1979.
The most recent movies for ഇന്ദ്രജിത്ത് സുകുമാരന്‍ is അടൂരും തോപ്പിലുമല്ലാത്ത ഒരു ഭാസി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.