>
  ഇവിടെ ഏത് പാട്ടും ഡബിള്‍ ഓക്കെ ; സിതാര കൃഷ്ണകുമാറിന്റെ സൂപ്പര്‍ഹിറ്റുകള്‍
  Published: Monday, August 24, 2020, 02:38 PM [IST]
  സുജാതയ്ക്കും കെ എസ് ചിത്രയ്ക്കും ശേഷം മലയാളികള്‍ 'സ്വന്തം' എന്നു പറഞ്ഞ് ഹൃദയത്തോട് ചേര്‍ത്തു വെച്ച ഗായികയാണ് സിതാര കൃഷ്ണകുമാര്‍. അടിപൊളിയും മെലഡിയും തുടങ്ങി ഏതു പാട്ടും സിതാര പാടുമ്പോള്‍ അതിനൊരു പ്രത്യേക രസമുണ്ട്. പാട്ടുകള്‍ക്കൊപ്പം തന്നെ സിതാര എന്ന വ്യക്തിയയെും ഒരുപോലെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയഗായിക സിതാരയുടെ മികച്ച സൂപ്പര്‍ഹിറ്റ് ഗാനങ്ങളിതാ...
  മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ സംവിധായകന്‍ ജെ.സി ദാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു സെല്ലുലോയ്ഡ്‌. മികച്ച ചിത്രത്തിനേതുൾപ്പെടെ 2012-ലെ ഏഴ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ചിത്രത്തിനു ലഭിച്ചിരുന്നു.  ചിത്രത്തിലെ 'ഏനുണ്ടോടി' എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സിതാരയ്ക്ക് ലഭിച്ചത്.‌
  നിവിന്‍ പോളി, രഞ്ജി പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. ചിത്രത്തിലെ 'തിരുവാവണിരാവ്' എന്നു തുടങ്ങുന്ന ഗാനം ഉണ്ണി മേനോനും സിതാരയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.   
  സിതാര കൃഷ്ണകുമാറിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ഗാനമാണ് മധുരരാജയിലെ 'മോഹമുന്തിരി വാറ്റിയ രാവ്'. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഈ ഗാനം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X