1993ല്‍ പുറത്തിറങ്ങിയ 'ആകാശദൂത്' നിറ കണ്ണുകളോടെയാണ് ഇന്നും പ്രേക്ഷകര്‍ കാണുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ഏതാണ്ട് 150 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ കഴിഞ്ഞാണ് ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകള്‍ കിട്ടിതുടങ്ങിയത്. എന്നിരുന്നാലും വര്‍ഷങ്ങള്‍ക്കിപ്പുറവും വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളിലൊന്നാണ് ആകാശദൂത്. നിലവില്‍ മികച്ച ക്ലാരിറ്റിയോടെ ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. ആകാശദൂത് പോലെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചില വിന്റേജ് സിനിമകളിതാ.