X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

കരീനയുടെ നഷ്ടം, പ്രിയങ്കയ്ക്കും ദീപികയ്ക്കും നേട്ടം; താരസുന്ദരി നോ പറഞ്ഞ ഹിറ്റുകള്‍

Author Administrator | Updated: Monday, August 1, 2022, 06:58 PM [IST]

ദീപിക പദുക്കോണിനെ സൂപ്പര്‍ താര പദവിയിലേക്ക് എത്തിച്ച ചിത്രങ്ങളിലൊന്നായിരുന്നു രോഹിത് ഷെട്ടി സംവിധാനം ചെയ്ത ''ചെന്നൈ എക്‌സ്പ്രസ്''. ഷാരൂഖ് ഖാനും ദീപികയും മത്സരിച്ചഭിനയിച്ച ചിത്രം 2013ലെ ബോക്‌സോഫീസ് ഹിറ്റുകളിലൊന്നു കൂടിയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കരീന കപൂറിനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങ് തിരക്ക് കാരണം നടി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ചെന്നൈ എക്‌സ്പ്രസ് പോലെ കരീന കപൂര്‍ നോ പറഞ്ഞ 5 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിതാ.


cover image
ചെന്നൈ എക്‌സ്പ്രസ്
1

ദീപിക പദുക്കോണിനെ സൂപ്പര്‍ താര പദവിയിലെത്തിച്ച ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചെന്നൈ എക്‌സ്പ്രസ്. എന്നാല്‍ ചിത്രത്തില്‍ നായികയാവേണ്ടിയിരുന്നത് കരീനയായിരുന്നു. മറ്റു ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കരീനയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാതെ വരികയായിരുന്നു.

ക്വീന്‍
2

2013ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തില്‍ നായികയായി ആദ്യം തിരഞ്ഞെടുത്തത് കരീനയെയായിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്ന് കങ്കണ റണാവത്തായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.

രാം ലീല
3

സജ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയില്‍ നായികയായി ആദ്യം തീരുമാനിച്ചത് കരീനയെയായിരുന്നു. ചിത്രത്തിനായി കോസ്റ്റിയൂം ട്രയലും നടി നടത്തിയിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ ചിത്രത്തില്‍ നിന്നും കരീന പിന്മാറുകയായിരുന്നു. തുടര്‍ന്ന് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നായികയായി എത്തുകയായിരുന്നു.  

ദില്‍ ദഡക്‌നേ ദോ
4

സോയ അക്തര്‍ സംവിധാനം ചെയ്ത ദില്‍ ദഡക്‌നേ ദോയില്‍ പ്രധാന കഥാപാത്രങ്ങളലായി രണ്‍ബീര്‍ കപൂറിനെയും കരീനയെയുമായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും ഇരുവരും പിന്മാറുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്ക ചോപ്രയും രണ്‍വീര്‍ സിങ്ങും ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു.

ഫാഷന്‍
5

മധുര്‍ ഭണ്ഡാക്കര്‍ സംവിധാനം ചെയ്ത ഫാഷന്‍ എന്ന ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് കരീന കപൂറിനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തില്‍ നിന്നും കരീന പിന്മാറുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+