ആംഗ്രി ബേബീസിന്റെ വിജയത്തിനു ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷീ ടാക്‌സി. ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം കാവ്യാമാധവന്‍ നായികാപ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് ഷീ ടാക്സി. ഈ ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, ക ബി ഗണേഷ്‌കുമാര്‍, അശോകന്‍, ഷാജു ശ്രീധര്‍, നോബി, മുകുന്ദന്‍, ഷിജു, സുനില്‍ പണിക്കര്‍, അന്‍സിബ, കൃഷ്‌ണപ്രഭ, അംബിക തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ടാക്‌സി ഡ്രൈവര്‍ ദാമോദരന്റെ മകളാണ് ദേവയാനി. പഠിക്കാൻ മോശക്കാരിയാണെങ്കിലും ഒരു ഡോക്റ്റർ ആകണമെന്നാണ് അവളുടെ ആഗ്രഹം. പക്ഷെ അച്ഛനെ പോലെ ഒരു ടാക്സി ഡ്രൈവർ ആകാനായിരുന്നു അവളുടെ വിദി. ഒരിക്കൽ രണ്ടു പെണ്‍കുട്ടികളുമായി ദേവയാനി തന്റെ ടാക്‌സിയില്‍ ഊട്ടിക്കു പോവുകയായിരുന്നു, ഇടക്കുവച്ച് ജോ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം ഇവരോടൊപ്പം ചേരുന്നു. ഇവരുടെ യാത്രയ്‌ക്കിടയില്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സജി സുരേന്ദ്രന്‍ 'ഷീ ടാക്‌സി'യില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കൂർഗിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രാഹം മാത്യു, ടി എം റഫീഖ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
** Note :
കുറിപ്പ്: ഷീ ടാക്‌സി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.