>

  ബോക്‌സോഫീസ് ഭരിക്കാന്‍ പോവുന്നതാര്‌ ; മാര്‍ച്ചിലെത്തുന്ന ചിത്രങ്ങളിതാ

  2020ലെ ആദ്യ ഹിറ്റ് ചിത്രമായി മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്ത അഞ്ചാം പാതിര മാറികഴിഞ്ഞു.അഞ്ചാംപാതിരയ്ക്ക് പിന്നാലെ മമ്മൂക്ക നായകനായി എത്തിയ ഷൈലോക്ക്,ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തിയ അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളും ബോക്‌സോഫീസ് കളക്ഷനുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ്.ഫെബ്രുവരി മാസം അവസാനിക്കുമ്പോള്‍ മരക്കാര്‍-അറബിക്കടലിന്റെ സിംഹം, ഫോറന്‍സിക്, ആഹാ തുടങ്ങി ഏഴോളം ചിത്രങ്ങളാണ് മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് തയാറായി നില്‍ക്കുന്നത്.

  1. മരക്കാര്‍- അറബിക്കടലിന്റെ സിംഹം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  2021

  മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം.കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  2. ആഹാ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  വടം വലി പ്രമേയമാക്കി എഡിറ്റര്‍ ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹാ.ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകന്‍.യഥാര്‍ത്ഥ സംഭങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നത്.റബ്ബര്‍ ടാപ്പിംഗ് ,കാറ്ററിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്ന റസ്സിഗ് കഥാപാത്രങ്ങളെ സൂപ്പര്‍സ്റ്റാറുകളാക്കുന്നത് വടം വലിയാണ്.കോട്ടയം നീളൂര്‍ ഗ്രാമമാണ് ചിത്രത്തിന്...

  3. അനുഗ്രഹീതന്‍ ആന്റണി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  സണ്ണി വെയ്ന്‍ നായകവേഷത്തിലെത്തുന്ന  ചിത്രമാണ്  അനുഗ്രഹീതന്‍ ആന്റണി.പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം തുഷാര്‍ എസ് ആണ് നിര്‍മ്മിക്കുന്നത്.96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X