X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബിഗ് സ്ക്രീനില്‍ തിളങ്ങാനായില്ല, മിനിസ്ക്രീനിലൂടെ താരോദയം ലഭിച്ച താരങ്ങള്‍

Author Administrator | Updated: Saturday, July 10, 2021, 12:59 PM [IST]

സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുകയും എന്നാല്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോവുകയും പിന്നീട് ടെലിവിഷന്‍ രംഗത്ത് തിളങ്ങുകയും ചെയ്ത താരങ്ങളെക്കുറിച്ച് കൂടുതലറിയാം.


cover image
വരദ ജിഷിന്‍
1

2006ല്‍ പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തന്നെ സജീവമായെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. പിന്നീട് 2012ല്‍ സ്‌നേഹക്കൂട് എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്ത് താരം സജീവമാവുകയായിരുന്നു.  

മാളവിക വെയില്‍സ്
2

2009ലെ മിസ് കേരള മത്സരത്തില്‍ 'മിസ് ബ്യട്ടിഫുള്‍ ഐ' എന്ന ടൈറ്റില്‍ നേടിയ മാളവിക വെയില്‍സ് മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് 2015- 16ല്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പൊന്നമ്പിളി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്ത് സജീവമായി.  

ശ്രീരാം രാമചന്ദ്രൻ
3

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം ശ്രീരാം രാമചന്ദ്രനും സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രീരാം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കസ്തൂരിമാനിലൂടെയാണ് കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയത്.  

ശ്രീജിത്ത് വിജയ്
4

2011ല്‍ പുറത്തിറങ്ങിയ രതി നിര്‍വ്വേദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീജിത്ത് വിജയ് തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഈ കഥാപാത്രങ്ങളൊന്നും അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ ശ്രീജിത്തിന് ഇന്ന് ആരാധകര്‍ ഏറെയാണ്.  

ബിജു സോപാനം
5

ഉപ്പും മുളകും  എന്ന ഒരൊറ്റ ടെലിവിഷന്‍ പരമ്പരയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുത്ത ബിജു സോപാനവും സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. രാജമാണിക്യം, ബ്ലാക്ക്  ബട്ടര്‍ഫ്‌ളൈ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടന് പക്ഷേ പിന്നീട് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല.  

സജിന്‍
6

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം സജിനും സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്വാന്തനം എന്ന പരമ്പരയിലൂടെയാണ് സജിന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+