പ്രഖ്യാപനം മുതല്‍ക്കുതന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളായിരുന്നു ദി പ്രീസ്റ്റും, കോള്‍ഡ് കേസും. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഈ രണ്ടു ചിത്രങ്ങള്‍ക്കും സാധിച്ചിരുന്നില്ല. റിലീസ് ആയതിനുപിന്നാലെ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ദി പ്രീസ്റ്റും, കോള്‍ഡ് കേസും പോലെ വലിയ രീതിയില്‍ പ്രമോഷനുകള്‍ നല്‍കുകയും റിലീസായതിനുശേഷം ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്ത 2021ലെ പത്ത് പ്രധാനപ്പെട്ട ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.