Just In
- 8 hrs ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- 8 hrs ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 8 hrs ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 9 hrs ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
Don't Miss!
- Lifestyle
ജീവിതപാതയില് ഈ രാശിക്ക് മാറ്റങ്ങള്‍ സാധ്യം
- News
ശിവമോഗയിലെ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; 5 പേർ മരിച്ചെന്ന് റിപ്പോർട്ട്.. നിരവധി പേർക്ക് പരിക്ക്
- Travel
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രേമത്തിലെ അഞ്ജലിയെ ഓര്‍മ്മയുണ്ടോ, ജോര്‍ജ്ജിനെ പ്രണയിച്ച താരം ഇപ്പോള്‍ ഇവിടെയാണ്
നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന് കൂട്ടുകെട്ടില്‍ തരംഗമായ ചിത്രമാണ് പ്രേമം. റിലീസ് ചെയ്ത് അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ജോര്‍ജ്ജും മലര് മിസുമെല്ലാം എല്ലാവരുടെയും മനസുകളിലുണ്ട്. മലയാളത്തിലെ മികച്ച ക്യാമ്പസ് സിനിമകളില്‍ മുന്നില്‍ നില്ക്കുന്ന ചിത്രം കൂടിയാണ് പ്രേമം. നിവിന്‍ പോളിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ, നിവിനൊപ്പം സായി പല്ലവി, അനുപമ പരമേശ്വരന്, മഡോണ സെബാസ്റ്റ്യന്‍ എന്നീ താരങ്ങള്‍ക്കും മികച്ച തുടക്കമാണ് പ്രേമത്തിലൂടെ ലഭിച്ചത്.
ഇവര്‍ക്കൊപ്പം പ്രേമത്തില്‍ അഭിനയിച്ച് മറ്റ് താരങ്ങളും എല്ലാവര്ക്കും പ്രിയപ്പെട്ടവരാണ്. അതേസമയം പ്രേമത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ താരമായിരുന്നു റിന്‍സ ജേക്കബ്. ജോര്‍ജ്ജ് അറിയാതെ ജോര്‍ജ്ജിനെ പ്രണയിച്ച അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് റിന്‍സ എത്തിയത്. വലിയ സംഭാഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും നോട്ടങ്ങളിലൂടെയും ചിരിയിലൂടെയുമാണ് റിന്‍സ ജേക്കബ് പ്രേക്ഷകഹൃദയം കവര്‍ന്നത്.
പ്രേമത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടിന്റെ കുട്ടന്‍പിളളയുടെ ശിവരാത്രി എന്ന ചിത്രത്തില്‍ മാത്രമാണ് റിന്‍സ അഭിനയിച്ചത്. ചിത്രത്തില്‍ അസ്മ എന്നൊരു കഥാപാത്രത്തെയാണ് റിന്‍സി അവതരിപ്പിച്ചത്. പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ ഒരു സൈക്കോളജിസ്റ്റ് കൂടിയാണ്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ റിന്‍സ ദുബായില്‍ സൈക്കോളജി ലക്ചററായി ജോലി ചെയ്യുകയാണ് ഇപ്പോള്‍. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇരുപതിനായിരത്തിലേറെ ഫോളോവേഴ്സാണ് റിന്‍സ ജേക്കബിനുളളത്. 2015ലായിരുന്നു നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന് കൂട്ടുകെട്ടില്‍ പ്രേമം പുറത്തിറങ്ങിയത്.
മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ട്രെയിലറും ടീസറും ഒന്നും ഇറക്കാതെയാണ് പ്രേമം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ആ സമയത്ത് തരംഗമായി മാറിയിരുന്നു. നിവിന്‍ പോളിക്കൊപ്പം ശബരീഷ് വര്‍മ്മ, കൃഷ്ണശങ്കര്, വിനയ് ഫോര്‍ട്ട്, സൗബിന് ഷാഹിര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു പ്രേമം. നേരം എന്ന ആദ്യ ചിത്രം വിജയമായതിന് പിന്നാലെയാണ് നിവിനെ വെച്ച് രണ്ടാമത്തെ ചിത്രവും അല്‍ഫോണ്‍സ് പുത്രന് എടുത്തത്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് നിര്‍വ്വഹിച്ചത്.