പ്രതി അഖിലേഷേട്ടനാണ്; നിവിന്‍ പോളിയുടെ പ്രേമം പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
ലോക്ക്ഡൗണ്‍ കഴിഞ്ഞ തീയേറ്ററുകളിലെത്തിയപ്പോഴും രണ്ടാം ഘട്ട ലോക്ക്ഡൗണില്‍ ഒടിടിയിലെത്തിയപ്പോഴും പ്രേക്ഷകര്‍ കൈയ്യടി സിനിമയാണ് ഓപ്പറേഷന്‍ ജാവ. താരതമ്യേനെ ചെറിയ താരങ്ങളെ വച്ച് നവാഗതനായ തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളായി നേടിയത്. ചിത്രത്തിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ചിത്രത്തിലൂടെ താരമായി മാറിയ കഥാപാത്രമാണ് അഖിലേഷേട്ടന്‍. അതെ അഖിലേഷേട്ടന്‍ ആണെന്ന ഡയലോഗ് കേരളക്കരയാകെ ഏറ്റെടുക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും അഖിലേഷേട്ടനാണ് താരം. സൈബര്‍ സെല്ലിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി പുറത്തായ സംഭവത്തിന്റെ അന്വേഷണം കാണിക്കുന്നുണ്ട്. ഈ അന്വേഷണം ചെന്നെത്തി നില്‍ക്കുന്ന കഥാപാത്രമാണ് അഖിലേഷേട്ടന്‍.

ഇപ്പോഴിതാ പ്രേമവുമായി ബന്ധപ്പെട്ട നടന്‍ നിവിന്‍ പോളിയുടെ പഴയൊരു പോസ്റ്റ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. പ്രതി അഖിലേഷേട്ടന്‍ ആണെന്നാണ് ചിലര്‍ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ സിനിമയ്ക്ക് ഇത്ര വിലയേ ഉള്ളൂ. ഇപ്പോള്‍ പ്രേമം. നാളെ? ഈ പറയപ്പെടുന്ന സെല്ലുകള്‍ എല്ലാം സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ പണ്ടേ പൊക്കാമായിരുന്നുവെന്നായിരുന്നു നിവിന്‍ പോളി പോസ്റ്റില്‍ പറയുന്നത്.
ക്യൂട്ട് ആന്റ് ഹോട്ട് ലുക്കില്‍ സിമ്രന്‍; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
Recommended Video
ഇതിന്റെ കമന്റ് ബോക്‌സിലെത്തി പ്രതി അഖിലേഷേട്ടന്‍ ആണെന്ന് പറയുകയാണ് ചില വിരുതന്മാര്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കഥയൊരുക്കിയിരിക്കുന്നത്. ഇതിനായി ഒരു വര്‍ഷത്തെ റിസര്‍ച്ചുകളും നടത്തിയിരുന്നു. ബാലു വര്‍ഗ്ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.


Click it and Unblock the Notifications











