മലര്‍ മിസ് ആയി മനസില്‍ കണ്ടത് അസിനെ, സായി പല്ലവിയിലേക്ക് എത്തിയത് ഇങ്ങനെ: അല്‍ഫോണ്‍സ്

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രവും ഗതിയും മാറ്റിയെഴുതിയ അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ചോദ്യങ്ങളില്‍ മിക്കതും പ്രേമവുമായി ബന്ധപ്പെട്ടതായിരുന്നു.

ഇപ്പോഴിതാ അല്‍ഫോണ്‍സ് നല്‍കിയ ഒരു മറുപടി ശ്രദ്ധ നേടുകയാണ്. പ്രേമത്തിലൂടെ ജനപ്രീയമായി മാറിയ മലര്‍ എന്ന സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചുള്ള അല്‍ഫോണ്‍സിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലര്‍ എന്ന കഥാപാത്രമായി താന്‍ ആദ്യം മനസില്‍ കണ്ടത് അസിനെയായിരുന്നുവെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്. ചിത്രത്തിലേക്ക് അസിനെ കൊണ്ടു വരാന്‍ താനും നിവിന്‍ പോളിയും ശ്രമിച്ചിരുന്നുവെന്നും അല്‍ഫോണ്‍സ് പറയുന്നു.

Asin

തുടക്കത്തില്‍ ഞാന്‍ പ്രേമത്തിന്റെ തിരക്കഥ മലയാളത്തിലായിരുന്നു എഴുതിയത്. മലരിന്റെ മലയാളം വേര്‍ഷനില്‍ അസിന്‍ അഭിനയിക്കണം എന്നായിരുന്നു എനിക്ക്. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു കഥാപാത്രം. എനിക്ക് അസിനെ ബന്ധപ്പെടാന്‍ സാധിച്ചില്ല. നിവിനും ശ്രമിച്ചിരുന്നുവെന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

എന്തൊരു ചേലാണ്! ഗ്ലാമറസായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍

Recommended Video

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഥയില്‍ രണ്ട് വമ്പന്‍ ട്വിസ്റ്റുകളുമായി അല്‍ഫോണ്‍സ് പുത്രന്‍

അങ്ങനെ ആ ഐഡിയ ഉപേക്ഷിച്ച് തമിഴില്‍ എഴുതി. അത് തിരക്കഥയുടെ തുടക്ക സമയത്തതായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചത് ഊട്ടിയില്‍ ആയിരുന്നു. എന്റെ സിനിമ പഠനം ചെന്നൈയിലും. അതിനാലാകാം ഈ തമിഴ് കണക്ഷനെന്നും അല്‍ഫോണ്‍സ് പറഞ്ഞു. നേരത്തെ മലര്‍ മിസിന്റെ ഓര്‍മ തിരിച്ചു കിട്ടിയിരുന്നുവെന്നും എന്നാല്‍ ജോര്‍ജ് സെലിനുമായി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടതോടെ അതേക്കുറിച്ച് സംസാരിക്കാതിരുന്നതായിരുന്നുവെന്ന അല്‍ഫോണ്‍സിന്റെ വെളിപ്പെടുത്തലും ശ്രദ്ധ നേടിയിരുന്നു.

More from Filmibeat

Read more about: alphonse puthren asin premam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X