08 Apr, 1977 |
Director
പ്രശസ്ത ചലച്ചിത്രസംവിധായകനും, കവിയുമാണ് സനല്‍ കുമാര്‍ ശശിധരന്‍. 1977 ഏപ്രില്‍ 8നു ജനനം.തിരുവനന്തപുരത്തെ പെരുംകടവിളയാണ് സ്വദേശം. ശശിധരന്‍, സരോജം എന്നിവര്‍ മാതാപിതാക്കള്‍. ജന്തുശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ ശേഷം വക്കീലായി ജോലി ആരംഭിച്ചു. 2001ല്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കാഴ്ച ചലച്ചിത്രവേദി എന്നൊരു ഫിലിം സൊസൈറ്റി രൂപികരിച്ചു. ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഫിലിം സൊസൈറ്റിയുടെ ലക്ഷ്യം. ജനപങ്കാളിത്തതോടെ 3 ഹ്രസ്വചിത്രങ്ങളും, ഒരുമുഴുനീള ചലച്ചിത്രവും സനല്‍ നിര്‍മ്മിച്ചു. 2014ല്‍ ഒരാള്‍പ്പൊക്കം എന്ന ആദ്യ മുഴുനീള ചിത്രം സംവിധാനം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ജോലി ചെയ്യുന്ന മഹേന്ദ്രന്‍ (പ്രകാശ് ബാരെ) എന്ന ആളിന്റെ കാഴ്ചകളിലൂടെയാണ് ഒരാള്‍പ്പൊക്കം സഞ്ചരിയ്ക്കുന്നത്. വിവാഹം പോലുള്ള വ്യവസ്ഥാപിത ബന്ധങ്ങളില്‍ വിശ്വാസമില്ലാത്ത മഹിയുടെ ജീവിതത്തിലേക്ക് മായ എന്ന തമിഴ് സ്ത്രീ കടന്നുവരുന്നതും, അഞ്ച് വര്‍ഷം ലിവിങ് ടുഗെതര്‍ റിലേഷനില്‍ ജീവിച്ച മഹിയും മായയും പെട്ടന്നൊരു ദിവസം പിരിയാനിടവരുന്നതുമാണ് കഥ. മികച്ച് പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചത്. 2014ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഒരാള്‍പ്പൊക്കത്തിനു ലഭിച്ചു. 2015ല്‍ ഒഴിവുദിവസത്തെ കളി എന്ന ചിത്രം സംവിധാനം ചെയ്തു. ഉണ്ണി ആറിന്റേതാണ് കഥ. അഞ്ച് സുഹൃത്തുക്കള്‍ ഒരു ജനറല്‍ ഇലക്ഷനു കിട്ടിയ അവധി ദിനം ആഘോഷിക്കാനായി ഒത്ത് ചേരുകയും, മദ്യപിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ ഓരോരുത്തരുടെയും ശരിയായ വ്യക്തിത്വം പതുക്കെ പുറത്ത് വരുന്നു. അങ്ങനെ രസകരമായിത്തുടങ്ങിയ പാര്‍ട്ടിയും കളികളും പതുക്കെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. 2015ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ചിത്രം നേടി. 2017ല്‍ സെക്‌സി ദുര്‍ഗ എന്ന ചിത്രം സംവിധാനം ചെയ്തു. നെതര്‍ലന്റസിലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രത്തിന ലഭിച്ചു.സിനിമാലോകത്ത് സിനിമകളിലെ വ്യത്യസ്തത കൊണ്ടാണ് സനല്‍ കുമാര്‍ ശശിധരന്‍ ശ്രദ്ധിക്കപ്പെട്ടത്. പുരസ്‌ക്കാരങ്ങള്‍ 2014ല്‍ മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ പുരസ്‌കാരം 2014ലെ അരവിന്ദന്‍ പുരസ്‌കാരത്തില്‍ പ്രത്യേക പരമാര്‍ശം 2014ലെ ജോണ്‍ എബ്രഹാം പുരസ്‌കാരത്തില്‍ പ്രത്യേക പരമാര്‍ശം 2014ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഒരാള്‍പ്പൊക്കം 2015ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഒഴിവുദിവസത്തെ കളി 2017ല്‍ നെതര്‍ലന്റസിലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സെക്‌സി ദുര്‍ഗ
| പേര് | സനൽ കുമാർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 08 Apr 1977 |
| പ്രായം | 49 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സനൽ കുമാർ ആസ്തി |
|
| ആസ്തി | |
The age of സനൽ കുമാർ in the 2026 was 49.
The DOB for സനൽ കുമാർ was 08 Apr 1977.
The most recent movies for സനൽ കുമാർ is .
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.