X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഒരു കാലത്ത് ടെലിവിഷന്‍ അടക്കി ഭരിച്ചവര്‍, ഈ അവതാരകര്‍ ഇപ്പോള്‍ എവിടെയാണ്‌ ?

Author: Administrator | Updated: Monday, February 27, 2023, 08:38 PM [IST]

ഒരുകാലത്ത് മലയാളികള്‍ ആഘോഷമാക്കിയ ടിവി റിയാലിറ്റി ഷോയായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത 'ഐഡിയ സ്റ്റാര്‍ സിംഗര്‍'. സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കേരളമാകെ തരംഗമായ ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് രഞ്ജിനി ഹരിദാസ് എന്ന മികച്ച അവതാരകയായിരുന്നു. പിന്നീട് ഏതാണ്ട് 5 സീസണുകളോളം രഞ്ജിനി തന്നെയായിരുന്നു ഷോയുടെ അവതാരിക. എന്നാല്‍ 2012നുശേഷമുള്ള സീസണുകളില്‍ രഞ്ജിനിക്ക് പകരം മറ്റു അവതാരകര്‍ എത്തിയതോടെ ഷോ കാണുന്നത് തന്നെ പലരും നിര്‍ത്തിയിരുന്നു. പിന്നാലെ രഞ്ജിനിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ആ സമയത്തും മറ്റു ചാനലുകളിലെ പരിപാടികളുമായി തിരക്കിലായിരുന്നു രഞ്ജിനി. നിലവില്‍ യുട്യൂബ്‌ ചാനലുമായി പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ് താരം. രഞ്ജിനിയെപ്പോലെ ഒരുകാലത്ത് ടെലിവിഷന്‍രംഗത്ത് തിളങ്ങി നില്‍ക്കുകയും പിന്നീട് മറ്റു മേഖലകളില്‍ സജീവമാകുകയും ചെയ്ത ചില അവതാരകരിതാ.

Share:
cover image
രഞ്ജിനി ഹരിദാസ്
1

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിംഗര്‍ എന്ന ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാായിരുന്നു രഞ്ജിനി ഹരിദാസ് ശ്രദ്ധിക്കപ്പെട്ടത്. 2007ല്‍ ആരംഭിച്ച ഷോയുടെ അഞ്ച് സീസണ്‍ വരെ രഞ്ജിനി തന്നെയായിരുന്നു അവതാരകയായി എത്തിയത്. എന്നാല്‍ പിന്നീട് മറ്റു ചാനലുകളിലേക്ക് മാറിയ രഞ്ജിനി 2018ല്‍ ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥിയായി ഏഷ്യാനെറ്റിലേക്ക് തന്നെ ഗംഭീര തിരിച്ചു വരവ് നടത്തി. അവതാരകയായി തിളങ്ങുന്നതിനിടയില്‍ നിരവധി സിനിമകളിലും താരം അഭിനയിച്ചിരുന്നു. നിലവില്‍ യൂട്യൂബ് ചാനലും ടെലിവിഷന്‍ ഷോകളുമായി പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ് രഞ്ജിനി. കൂടുതല്‍ കാണാം


രജിഷ വിജയൻ
2

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ രജിഷ ബിഗ് സ്‌ക്രീനിലെത്തും മുമ്പ് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായിരുന്നു. സൂര്യ മ്യൂസിക് എന്ന ടെലിവിഷന്‍ ചാനലിലെ ലേഡീസ് ഓണ്‍ലി, മോണിംഗ് സഫാരി തുടങ്ങി പരിപാടികളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ രജിഷയ്ക്ക് സാധിച്ചിരുന്നു. ടെലിവിഷന്‍രംഗത്ത് തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു 2016ല്‍ ഖാലിദ് റഹ്മാന്‍ ചിത്രം അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ താരം സിനിമയിലെത്തിയത്. ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് രജിഷ വിജയന്‍.   കൂടുതല്‍ കാണാം

ദീപ രാഹുല്‍ ഈശ്വര്‍
3

കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത 'ഗന്ധര്‍വ്വ സംഗീതം' എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു ദീപ രാഹുല്‍ ഈശ്വര്‍ മിനിസ്‌ക്രീനില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ടെലിവിഷന്‍ പരിപാടികള്‍ക്കൊപ്പം തന്നെ അവാര്‍ഡ് നിശകളിലും ദീപ അവതാരികയായി എത്തിയിരുന്നു. മലയാളത്തിലുള്ള ദീപയുടെ അവതരണത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളും അവാര്‍ഡ്‌ നിശകളുമായി മുന്നോട്ട് പോവുകയാണ് ദീപ.


രമ്യ നിഖില്‍
4

അന്നും  ഇന്നും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയാണ് രമ്യ നിഖില്‍. സൂര്യ ടിവിയിലെ മ്യൂസിക് മൊമന്റ്‌സ് എന്ന പരിപാടിയിലൂടെയായിരുന്നു രമ്യ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയായി മാറിയത്. പിന്നീട് സൂര്യ ടിവിയിലെ രസികരാജ നമ്പന്‍ വണ്‍, ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍, ജീവന്‍ ടിവിയിലെ പ്രിയസഖി തുടങ്ങി നിരവധി ഷോകളുടെ അവതാരകയായിരുന്നു രമ്യ. നിലവില്‍ സിനിമാ പ്രമോഷനുകളുമായി തിരക്കിലാണ് രമ്യ  

ശ്രുതി മേനോന്‍
5

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ ശ്രുതി മേനോന്‍ നിലവില്‍ അഭിനേത്രിയായി കരിയര്‍ മുമ്പോട്ട് കൊണ്ടുപോവുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വോഡഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയായിരുന്നു ശ്രുതി അവതാരകയായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഉഗ്രം ഉജ്വലം, സൂര്യ ചലഞ്ച് തുടങ്ങിയ പരിപാടികളിലും അവതാരകയായി ശ്രുതി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി. എന്നാല്‍ 2016ല്‍ അഭിനയിച്ച കിസ്മത്ത് ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയില്‍ കൂടുതല്‍ സജീവമാകുകായിരുന്നു ശ്രുതി.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+