twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 ; പുരസ്‌ക്കാര ജേതാക്കള്‍

    Author Administrator | Published: Tuesday, September 14, 2021, 07:09 PM [IST]

    നാല്‍പ്പത്തിയഞ്ചാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ സിനിമകളെക്കുറിച്ചും, താരങ്ങളെക്കുറിച്ചും കൂടുതലറിയാം.

    cover image
    Sidhartha Shiva

    സിദ്ധാർത്ഥ ശിവ

    1

    സിദ്ധാര്‍ത്ഥ ശിവയ്ക്കാണ് മികച്ച സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത്. ''എന്നിവര്‍'' എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് അവാര്‍ഡ് ലഭിച്ചത്.  

    Prithviraj Sukumaran

    പൃഥ്വിരാജ് സുകുമാരന്‍

    2

    അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 34.69 കോടിയാണ് അയ്യപ്പനും കോശിയും വേള്‍ഡ് വൈഡായി നേടിയത്.

    Biju Menon

    ബിജു മേനോൻ

    3

    അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും അതിനൊത്ത ഡയലോഗുകളും കൊണ്ടും പ്രേക്ഷകരെ രസിപ്പിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും.

    Surabhi Lakshmi

    സുരഭി ലക്ഷ്മി

    4

    ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും, ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. കെ ഹരികുമാറാണ് ജ്വാലാമുഖിയുടെ സംവിധായകന്‍.  

    Samyuktha Menon

    സംയുക്ത മേനോന്‍

    5

    ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സംയുക്ത മേനോന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.

    Prajesh Sen G

    പ്രജേഷ് സെന്‍

    6

    മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത് പ്രജേഷ് സെന്നിനാണ്. ''വെള്ളം'' എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് അവാര്‍ഡ് ലഭിച്ചത്.  

    Sudheesh

    സുധീഷ്

    7

    പ്രേക്ഷകരുടെ പ്രിയതാരം സുധീഷിനാണ് മികച്ച സഹനടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത്.''എന്നിവര്‍'' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവര്‍ഡ് ലഭിച്ചത്.

    Mamitha Baiju

    മമിത ബൈജു

    8

    മമിത ബൈജുവിനാണ് മികച്ച സഹനടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത്. ഖോ ഖോ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവര്‍ഡ് ലഭിച്ചത്.

    - മറ്റു അവാര്‍ഡുകള്‍

    മറ്റു അവാര്‍ഡുകള്‍
    9

    ദി ഗ്രേറ്റ് ​ഇന്ത്യന്‍ കിച്ചന്‍ 2020 ലെ മികച്ച സിനിമയ്ക്കുള്ള 45മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി
    നടന്‍ മാമ്മൂക്കോയ, നടന്‍ സായികുമാര്‍, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
    ചലച്ചിത്രരത്‌നം പുരസ്‌കാരം - മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോര്‍ജ്ജിന്
    മികച്ച രണ്ടാമത്തെ ചിത്രം:വെള്ളം(നിര്‍മ്മാണം:ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്, ബിജു)
    മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി), ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)
    മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)
    പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി
    മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)
    മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X