>
  കേട്ടാലും കേട്ടാലും മതിവരാത്ത സ്വരമാധുര്യം ; ശ്രേയ ഘോഷാലിന്റെ 5 മലയാളം ഹിറ്റുകള്‍
  Published: Tuesday, August 11, 2020, 11:18 AM [IST]
  ശബ്ദം കൊണ്ടും ആലാപനം കൊണ്ടും സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ദേവദാസ് എന്ന ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത്‌ എത്തിയ ശ്രേയ പിന്നീട് ഹിന്ദിയും തമിഴും കടന്ന് തനിക്കറിയാത്ത ഭാഷകളിലെ ഓരോ പാട്ടുകളുടെയും ഓരോ വരികളുടെയും ഭാവം അറിഞ്ഞു പാടിതുടങ്ങി. വിടപറയുകയാണോ എന്ന ഗാനത്തിലൂടെയാണ് ശ്രേയ മലയാളത്തിലെത്തുന്നത്. പിന്നീട് ശ്രേയയിലൂടെ മലയാളത്തിന് ലഭിച്ചത് ഒരുപിടി മികച്ച ഗാനങ്ങളായിരുന്നു.

  ടൊവീനോ തോമസ്, സംയുക്ത മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്ത ചിത്രമായിരുന്നു തീവണ്ടി. ചിത്രത്തിലെ ജീവാംശമായി താനേ എന്ന തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറും ശ്രേയ ഘോഷാലും ചേര്‍ന്നായിരുന്നു. 2018ലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഗാനത്തിന്റെ രചയിതാവ് ബി കെ ഹരിനാരായണന്‍ ആണ്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

  അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്‍വര്‍. പൃഥ്വിരാജും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ ആ വര്‍ഷത്തെ ഹിറ്റു ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട കിഴക്കു പൂക്കും എന്ന ഗാനം ശ്രേയ ഘോഷാലിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റാണ്.  
  2011ലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച ഗാനമായിരുന്നു പ്രണയം എന്ന ചിത്രത്തില്‍ ശ്രേയ ഘോഷാല്‍ പാടിയ പാട്ടില്‍ ഈ പാട്ടില്‍. ഒ എന്‍ വി  കുറുപ്പ് എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X