X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

അന്ന് പൊന്നും വിലയുള്ള നായികമാർ, ഇന്ന് എവിടെയോ! ഇവരൊക്കെ ഒന്നുകൂടി തിരിച്ചുവന്നിരുന്നെങ്കില്‍

Author: Administrator | Updated: Saturday, May 20, 2023, 10:36 AM [IST]

ഒരു കാലത്ത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ നടിയായിരുന്നു സുനിത. എന്നാല്‍ കൈ നിറയെ സിനിമകളുമായി മുമ്പോട്ട് പോവുന്നതിനിടയിലായിരുന്നു സുനിത വിവാഹം കഴിക്കുന്നതും സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയും ചെയ്തത്. എങ്കിലും വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും സുനിത ചെയ്തു വച്ച കഥാപാത്രങ്ങളെ മറക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. പഴയകാല നടിമാരുടെ തിരിച്ചു വരവിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം സുനിതയുടെ പേര് അവര്‍ത്തിച്ച് മലയാളികള്‍ പറയാറുണ്ട്. സുനിതയെപ്പോലെ തിരിച്ചു വരണമെന്ന് മലയാളികള്‍ നിരന്തരം പറയുന്ന നടിമാരിതാ.

Share:
cover image
ഉള്ളടക്ക പട്ടിക
സുചിത്ര
1

ഒരുകാലത്ത് മലയാളസിനിമയിലെ തിരക്കുള്ള നടിമാരിലൊരാളായിരുന്നു സുചിത്ര. ആരവം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സുചിത്ര നമ്പര്‍ 20 മദ്രാസ് മെയിലിലൂടെയാണ് നായികയായി മാറുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ സുചിത്ര അഭിനയിച്ചു. എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയ എഗെയ്ന്‍ കാസര്‍ഗോസ് ഖാദര്‍ ഭായിക്ക് ശേഷം താരം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.    കൂടുതല്‍ കാണാം


സുനിത
2

ഒരുകാലത്ത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി തിളങ്ങിയ നടിയാണ് സുനിത. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സുനിത വിവാഹം കഴിക്കുന്നതും സിനിമയോട് ബൈ ബൈ പറഞ്ഞു പോവുന്നതും. എങ്കിലും വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും സുനിതയെയും സുനിതയുടെ സിനിമകളെയും മലയാളികള്‍ മറന്നിട്ടില്ല. നിലവില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താരം.   കൂടുതല്‍ കാണാം

മന്യ
3

ബാലതാരമായി സിനിമയിലെത്തിയ മന്യ ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ കമല എന്നൊരൊറ്റ കഥാപാത്രം മതി മന്യയെ ഓര്‍ത്തെടുക്കാന്‍. പിന്നാലെ അപരിചിതന്‍, രാക്ഷസ രാജാവ്, വണ്‍ മാന്‍ ഷോ, സ്വപ്‌നക്കൂട് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളില്‍ മന്യ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ 2010ല്‍ പുറത്തിറങ്ങിയ പതിനൊന്നില്‍ വ്യാഴം എന്ന ചിത്രത്തിനുശേഷം മന്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.   കൂടുതല്‍ കാണാം


കനക
4

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ നടന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് കനക. 1989ല്‍ പുറത്തിറങ്ങിയ കരകാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ കനക ഗോഡ്ഫാദറിലൂടെയാണ് മലയാളത്തിലെത്തുന്നത്. പിന്നാലെ വിയറ്റ്‌നാം കോളനി, പിന്‍ഗാമി, നരസിംഹം, മന്നാഡിയര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍ തുടങ്ങി പത്തോളം മലയാള ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2006നുശേഷം കനകയെ സിനിമകളിലൊന്നും കണ്ടിരുന്നില്ല. എങ്കിലും എന്നെങ്കിലും കനക അഭിനയത്തിലേത്ത് തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍.   കൂടുതല്‍ കാണാം

മാതു
5

ബാലതാരമായി സിനിമയിലെത്തിയ മാതു 1989ല്‍ പുറത്തിറങ്ങിയ പൂരം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലെത്തുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു മാധവി എന്ന പേര് മാറ്റി മാതു എന്നാക്കിയത്. തുടര്‍ന്നായിരുന്നു കുട്ടേട്ടന്‍, അമരം എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. അമരത്തിലെ കഥാപാത്രത്തിലൂടെയാണ് മാതു ശ്രദ്ധിക്കപ്പെടുന്നത്. അക്കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളായിരുന്നു മാതു. എന്നാല്‍ വിവാഹത്തോടെ മാതു അഭിനയം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2019ല്‍ അനിയന്‍ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.  കൂടുതല്‍ കാണാം


പ്രിയ രാമന്‍
6

ആറാം തമ്പുരാന്‍, മാന്ത്രികം, കശ്മീരം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രിയ രാമന്‍. 1993ല്‍ പുറത്തിറങ്ങിയ വല്ലി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ മലയാള സിനിമയിലെത്തിയ പ്രിയ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ നായികയായി അഭിനയിച്ചിരുന്നു. എന്നാല്‍ 1999ല്‍ പുറത്തിറങ്ങിയ വെളളിമണിത്താലം എന്ന ചിത്രത്തിനു ശേഷം പ്രിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ല. ഇതേ വര്‍ഷം തന്നെയായിരുന്നു നടന്‍ രഞ്ജിത്തുമായുള്ള താരത്തിന്റെ വിവാഹം. നിലവില്‍ തമിഴ് സീരിയലുകളിലാണ് പ്രിയ രാമന്‍ സജീവം. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞെങ്കിലും പ്രിയ മലയാളത്തിലേക്ക് തിരിച്ചു വരണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+