ഒരു മണിക്കൂര്‍ പരസ്യ ഷൂട്ടിന് പോലും ലക്ഷങ്ങള്‍ വാങ്ങുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അതുകൊണ്ടുതന്നെയും താരങ്ങളുടെ ആസ്തി കോടികളാണ്. ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളായ അനുഷ്‌കയുടെ സ്വത്ത് വിവരങ്ങളാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. ഫ്‌ളാറ്റുകളും കാറുകളുമടക്കം കോടികളുടെ സ്വത്തുക്കളാണ് താരസുന്ദരിക്കുള്ളത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുഷ്‌ക ശര്‍മയുടെ പക്കലുള്ള അഞ്ച് വിലപ്പിടിപ്പുള്ള വസ്തുക്കളിതാ.