twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    തിയറ്റര്‍ പൂരപ്പറമ്പാക്കാന്‍ കാത്ത് 6 ലാലേട്ടന്‍ പടങ്ങള്‍; ആകാംക്ഷയോടെ ആരാധകരും

    Author Administrator | Updated: Wednesday, January 19, 2022, 09:27 PM [IST]

    സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ആറ് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    cover image
    Marakkar Arabikadalinte Simham

    മരക്കാര്‍ അറബിക്കടലിന്റെ സിംഹം

    1

    പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.  കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍. 

    Aaraattu

    ആറാട്ട്

    2

    ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.   

    Ram

    റാം

    3

    ദൃശ്യത്തിനുശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയത്.

    Barroz

    ബറോസ്

    4

    മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ ബറോസായി എത്തുന്നത്.  

    12th Man

    ട്വല്‍ത് മാന്‍

    5

    ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ട്വല്‍ത് മാന്‍. 14 അഭിനേതാക്കള്‍ മാത്രമുള്ള സിനിമയുടെ  90 ശതമാനവും ചിത്രീകരണവും ഇടുക്കി കുളമാവിലെ ഒരു റിസോര്‍ട്ടിലായിരുന്നു ചിത്രീകരിച്ചത്.

    Bro Daddy

    ബ്രോ ഡാഡി

    6

    മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X