X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പരസ്യത്തിൽ അഭിനയിച്ച് പണി വാങ്ങിയ ബോളിവുഡ് താരങ്ങൾ

Author: Administrator | Updated: Thursday, September 15, 2022, 07:50 PM [IST]

പ്രശസ്തമായ പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനു പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പരസ്യം പാന്‍ മസാല ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് നടെനതിരെ സാമൂഹിക പ്രവര്‍ത്തക തമന്നന ഹാഷ്മി പരാതിയും നല്‍കിയിരുന്നു. ഷാരൂഖ് ഖാനെപ്പോലെ പരസ്യത്തില്‍ അഭിനയിച്ചതിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ബോളിവുഡിലെ മറ്റു പ്രശസ്ത താരങ്ങളിതാ.

Share:
cover image
ഷാരൂഖ് ഖാന്‍
1

അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍ എന്നിവരെപ്പോലെ പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ഷാരൂഖ് ഖാന്‍. കൂടാതെ പ്രശസ്തമായ ഒരു ഷേവിങ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ ഒരു യുവാവ് ഷാരൂഖ് ഖാനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ക്രീം ഗുണമേന്മയില്ലാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.   കൂടുതല്‍ കാണാം


അക്ഷയ് കുമാർ
2

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അക്ഷയ് കുമാര്‍ അഭിനയിച്ച ഒരു പരസ്യത്തിന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് എയര്‍ബാഗ് നല്‍കുന്ന സുരക്ഷയെക്കുറിച്ചായിരുന്നു പരസ്യം. എന്നാല്‍ പരസ്യം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍.   കൂടുതല്‍ കാണാം

അമിതാഭ് ബച്ചൻ
3

പാന്‍ മസാലയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനു പിന്നാലെയായിരുന്നു അമിതാഭ് ബച്ചനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ബിഗ് ബി പ്രമുഖ ബ്രാന്‍ഡുമായുള്ള കോണ്‍ട്രാക്റ്റ് ഒഴിവാക്കുകയും ചെയ്തിരുന്നു.   കൂടുതല്‍ കാണാം


Alia Bhatt
4

പ്രശസ്തമായ ബ്രൈഡല്‍ വെയര്‍ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനു പിന്നാലെയായിരുന്നു ബോളിവുഡ് നടി ആലിയ ഭട്ടിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പരസ്യം ഹിന്ദു ആചാരമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചെന്നും, മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചായിരുന്നു വിമര്‍ശനങ്ങള്‍. കൂടാതെ പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വിമര്‍ശകര്‍ പറഞ്ഞിരുന്നു.  

രണ്‍വീര്‍ സിങ്ങ്
5

പ്രശസ്തമായ പുകയില ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണ് ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്മാരെപ്പോലെ രണ്‍വീര്‍ സിങ്ങിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മി പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+