ഫാസില്‍ സംവിധാനം ചെയ്ത ''അനിയത്തിപ്രാവി''ലൂടെ മലയാള സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന്‍ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനാണ്. ചോക്ലേറ്റ് നായക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം പിന്നീട് നെഗറ്റീവ് റോളുകള്‍ കൂടി ചെയ്യാന്‍ തുടങ്ങിയതോടെ ഒരുപിടി മികച്ച ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. 'സുധി' മുതല്‍ 'രാകേഷ് കാഞ്ഞങ്ങാട്' വരെ എത്തിനില്‍ക്കുന്ന കുഞ്ചാക്കോ ബോബന്റെ റിലീസ് കാത്തുനില്‍ക്കുന്ന പ്രധാനപ്പെട്ട അഞ്ച് ചിത്രങ്ങളിതാ.