ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം ഷിജു അബ്ദുള്‍ റഷീദ് ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ്. സീസണ്‍ 5ന്റെ തുടക്കം മുതല്‍ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച ഷിജു ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥിയായിരിക്കുമെന്നാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഷിജു ബിഗ് ബോസിന് പറ്റിയ മത്സരാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം..ശരിക്കും ഷിജു അബ്ദുള്‍ റഷീദ് ബിഗ് ബോസില്‍ തിളങ്ങുമോ, അതോ ഷിജുവിന്റെ കരിയര്‍ ബിഗ് ബോസിലൂടെ മാറി മറിയുമോ ? സോഷ്യല്‍മീഡിയയിലെ വൈറല്‍ താരം ഷിജുവിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.