twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മഴയാണ് മെയിന്‍ ; മഴ കഥ പറഞ്ഞ മലയാള ചിത്രങ്ങള്‍

    Author Administrator | Updated: Saturday, April 17, 2021, 10:09 AM [IST]

    മഴയെന്നാല്‍ മലയാളികള്‍ക്ക്‌ മണ്ണാര്‍ത്തൊടി ജയകൃഷ്ണനും ക്ലാരയുമാണ്‌. പദ്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ എന്ന സിനിമയില്‍ നായകനും നായികക്കുമൊപ്പം തന്നെ മഴയും പ്രധാന കഥാപാത്രമായിരുന്നു. ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയത്തിനും, നഷ്ടപ്രണയത്തിനും അവസാനം സാക്ഷിയാവുന്നതും ഈ മഴയായിരുന്നു. തൂവാനത്തുമ്പികള്‍ മാത്രമല്ല, മഴ പ്രധാന കഥാപാത്രമായി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

    cover image
    Perumazhakkalam

    പെരുമഴക്കാലം

    1

    മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും , മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ച ചിത്രമാണ് 2004ല്‍ പുറത്തിറങ്ങിയ പെരുമഴക്കാലം. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, മീര ജാസ്മിന്‍, കാവ്യ മാധവന്‍, വിനീത് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കൈപിഴവിന്റെ പേരിൽ രണ്ടു കുടുംബങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദുരിതത്തെ തോരാത്ത മഴയിലൂടെയാണ്‌ ടി.എ റസാക്ക് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.  

    Mazha

    മഴ

    2

    മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഴ. മഴയ്ക്ക് സിനിമയില്‍ അത്രത്തോളം പ്രധാന്യമുളളതുകൊണ്ടു തന്നെയാണ് ചിത്രത്തിന് മഴ എന്ന പേരിട്ടതും. നായികയായ ഭദ്രയ്ക്ക് തന്റെ സംഗീത അദ്ധ്യാപകനോട് തോന്നുന്ന പ്രണയത്തിന് സാക്ഷിയാവുന്നത് മഴയാണ്. മഴ പ്രമേയമാകുന്ന ഒന്നിലേറെ ഗാനങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.  

    Vaisali

    വൈശാലി

    3

    എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈശാലി. സുപര്‍ണ്ണ,സഞ്ജയ്,ഗീത, ബാബു ആന്റണി,നെടുമുടി വേണു,വി കെ ശ്രീരാമന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പുരാണകഥയാണ് അവതരിപ്പിച്ചത്. മികച്ച ഗാനരചയിതാവ്,മികച്ച ഗായിക തുടങ്ങി രണ്ടു ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറില്‍ എം എം രാമചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചത്.

    Thoovanathumbikal

    തൂവാനത്തുമ്പികൾ

    4

    മഴ എന്നു പറയുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക മണ്ണാര്‍ത്തൊടി ജയകൃഷ്ണനെയും ക്ലാരയെയുമാണ്. പദ്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ എന്ന സിനിമയില്‍ നായകനും നായികക്കുമൊപ്പം തന്നെ മഴയും പ്രധാന കഥാപാത്രമായിരുന്നു.ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയത്തിനും, നഷ്ടപ്രണയത്തിനും അവസാനം സാക്ഷിയാവുന്നതും മഴയായിരുന്നു.    

    Piravi

    പിറവി

    5

    ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി എന്ന ചിത്രത്തിലും മഴ പ്രധാന കഥാപാത്രമാണ്. 1988ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‌ ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയപുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് എന്നിവ ലഭിച്ചിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X