X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പേളി മാണി മുതല്‍ സൗഭാഗ്യ വെങ്കിടേഷ് വരെ; 2021ല്‍ കുഞ്ഞിനെ വരവേറ്റ താരങ്ങൾ

Author Administrator | Updated: Wednesday, January 19, 2022, 09:27 PM [IST]

താര വിവാഹങ്ങള്‍ പോലെ തന്നെ സോഷ്യല്‍മീഡിയ ആഘോഷമാക്കുന്ന ഒന്നാണ് കുഞ്ഞുങ്ങളുടെ ജനനവും. അതുകൊണ്ടുതന്നെയാണ് 2021ല്‍ പേളി മാണിയും കുഞ്ഞ് നിലയും അത്രയും ശ്രദ്ധിക്കപ്പെട്ടത്. പേളിഷ് ദമ്പതികള്‍ക്കൊപ്പം തന്നെ 2021ല്‍ കുഞ്ഞിനെ വരവേറ്റ മറ്റു താര ദമ്പതികള്‍ ഇവരാണ്.


cover image
ഭാമ
1

2020 ജനുവരിയിലായിരുന്നു നടി ഭാമയുടെ വിവാഹം. പിന്നാലെ താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും വന്നു. എന്നാല്‍ അത്തരം വാര്‍ത്തകളോട് ഭാമയും കുടുംബാംഗങ്ങളും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ 2021 മാര്‍ച്ച് 12നായിരുന്നുപെണ്‍കുട്ടി ജനിച്ച കാര്യം നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ താരം ഷെയര്‍ ചെയ്തിരുന്നില്ല.  

മിയ ജോര്‍ജ്ജ്‌
2

2020 സെപ്റ്റംബര്‍ 12നായിരുന്നു പ്രിയനടി മിയയുടെ വിവാഹം. പിന്നീട് സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഒരു ബ്രേക്കും എടുത്തിരുന്നു. ഇതിനിടെ മിയ ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും വന്നിരുന്നു. പിന്നീട് 2021 ജൂലൈയില്‍ മാസത്തില്‍ മകന്‍ ലൂക്കയ്‌ക്കൊപ്പമുള്ള ഫോട്ടോ മിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.  

പേളി മാണി
3

2019 മെയ് 5നായിരുന്നു പ്രേക്ഷകരുടെ പ്രിയതാരങ്ങളായ പേളിയുടെയും ശ്രീനിഷിന്റെ വിവാഹം. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 2021 മാര്‍ച്ചിലായിരുന്നു താരങ്ങളുടെ ഇടയിലേക്ക് കുഞ്ഞ് നില എത്തിയത്.  

സൗഭാഗ്യ വെങ്കിടേഷ്
4

2020 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജ്ജുന്‍ സോമശേഖറും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് 2021 നംവബര്‍ 29നായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. സുദര്‍ശന ആര്‍ജുന്‍ ശേഖര്‍ എന്നാണ് കുഞ്ഞിന്റെ പേര്.   

അശ്വതി ശ്രീകാന്ത്
5

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം അശ്വതി ശ്രീകാന്തിന് 2021 ആഗസ്ത് 31നായിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കമല എന്നാണ് കുഞ്ഞിന് പേരിട്ടത്. ബ്രൈഡല്‍ ഷവര്‍, വളകാപ്പ്, ഫോട്ടോഷൂട്ട് തുടങ്ങി ഗര്‍ഭകാലം അശ്വതി ആഘോഷമാക്കി മാറ്റിയിരുന്നു. പത്മ എന്നാണ് താരത്തിന്റെ ആദ്യത്തെ കുഞ്ഞിന്റെ പേര്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+