28 Jan, 1992 |
Actress
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രമാണ്. മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആ ചിത്രം വാണിജയപരമായി വലിയ വിജയം കണ്ടില്ല. എങ്കിലും മിയ എന്ന ചലച്ചിത്രതാരത്തെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. അറിയപെടുന്ന മോഡല്‍കൂടിയാണ് മിയ. 2012ലെ കേരള മിസ്സ് ഫിറ്റ്‌നസ് മത്സരത്തിലേക്ക് മിയയെ തിരഞ്ഞെടുത്തിരുന്നു 2012ല്‍ പുറത്തിറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജുമോനോന്റെ ഭാര്യയായിട്ടായിരുന്നു ചിത്രത്തില്‍ മിയ അഭിനയിച്ചത്. ചേട്ടായീസ് എന്ന ചിത്രത്തിനുശേഷം മിയയ്ക്ക് ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. മോഹന്‍ലാല്‍, ആസിഫ് അലി എന്നിവര്‍ അഭിനയിച്ച റെഡ് വൈന്‍ ആയിരുന്നു മിയയുടെ അടുത്ത ചിത്രം. അതിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മെമ്മറീസ്. പിന്നീട് കുഞ്ചാക്കോ ബോബന്റെ കൂടെ വിശുദ്ധന്‍ എന്ന ചിത്രത്തില്‍ സെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. റെഡ് വൈന്‍ എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയോടൊപ്പം വീണ്ടും മിയ അഭിനിയിച്ചു.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹായ് അയാം ടോണി എന്ന ചിത്രമായിരുന്നു അത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ മിയ മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്. സിനിമയില്‍ സജീവമായതോടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മിയ തന്റെ സാന്നിദ്ധ്യം മലയാളസിനിമയില്‍ അറിയിച്ചുകൊണ്ടേയിരുന്നു. ഹലോ നമസ്‌തെ, ബോബി, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മിയ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| നിഖില്‍ മുരളി | 24 Feb 2023 | |
| സൈജു എസ് എസ് | Oct 2023 | |
| സതീഷ് പോള്‍ | 2022 | |
| സതീഷ് പോള്‍ | 01 Jan 2021 |
| പേര് | മിയ ജോര്‍ജ്ജ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Jan 1992 |
| പ്രായം | 34 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മിയ ജോര്‍ജ്ജ് ആസ്തി |
|
| ആസ്തി | |
The age of മിയ ജോര്‍ജ്ജ് in the 2026 was 34.
The DOB for മിയ ജോര്‍ജ്ജ് was 28 Jan 1992.
The most recent movies for മിയ ജോര്‍ജ്ജ് is പ്രണയ വിലാസം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.