X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പട്ടുപാവടക്കാരിയിൽ നിന്ന് സ്റ്റൈൽ ഐക്കണിലേക്ക്; ഹണി റോസിനെപ്പോലെ ഞെട്ടിച്ച സുന്ദരിമാർ

Author Administrator | Updated: Thursday, May 4, 2023, 10:34 AM [IST]

നിന്നും ഏറെക്കാലം വിട്ടുനിന്ന മഞ്ജു ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. പിന്നാലെ നിരവധി ചിത്രങ്ങളില്‍ മഞ്ജു അഭിനയിക്കുകയും ചെയ്തു. എന്നാല്‍ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറില്‍ അഭിനയിച്ചതിനു പിന്നാലെയായിരുന്നു കിടിലന്‍ മേക്കോവര്‍ നടത്തി മഞ്ജു എല്ലാവരെയും ഞെട്ടിച്ചത്. നിളന്‍ മുടി മുറിച്ച് സ്‌റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ അന്നത്തെ ലുക്ക് സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. മഞ്ജു വാര്യരെപ്പോലെ സിനിമയില്‍ എത്തിയതിനുശേഷം സ്‌റ്റൈലിഷ് മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മലയാളത്തിലെ പ്രമുഖ നടിമാരിതാ.


cover image
ഹണി റോസ്
1

2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ടിലൂടെയായിരുന്നു ഹണി റോസിന്റെ സിനിമാ അരങ്ങേറ്റം. മെലിഞ്ഞ് സുന്ദരിയായ ഹണി റോസിന് അന്നേ ആരാധകര്‍ ഏറെയായിരുന്നു. എന്നാലിന്ന് ഹണി റോസ് ആളാകെ മാറിയിരിക്കുകയാണ്. രൂപത്തിലും ഭാവത്തിലുമെല്ലാം സ്​റ്റൈലിഷ് മേക്കോവറാണ് ഹണി നടത്തിയിരിക്കുന്നത്. എന്നാല്‍ രൂപത്തില്‍ വ്യത്യാസം വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മലയാള നടിയും ഹണി റോസ് തന്നെയാണ്. എന്നാല്‍ വിമര്‍ശനങ്ങളില്‍ തളരാതെ ഉദ്ഘാടനങ്ങളും സിനിമാതിരക്കുകളുമായി ലൈഫ് ആസ്വദിക്കുകയാണ് ഹണി റോസ്.

മഞ്ജു വാര്യർ
2

നാടന്‍ പെണ്‍കുട്ടിയായി എത്തി ഒരിടവേളയ്ക്ക് ശേഷം കിടിലന്‍ മേക്കോവറിലൂടെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച താരമാണ് മഞ്ജു വാര്യര്‍. വാലിട്ടെഴുതിയ കണ്ണുകളും നീളന്‍ മുടിയും പട്ടുപാവാടയുമണിഞ്ഞ് മലയാളി മനസില്‍ ഇടം നേടിയ മഞ്ജു ഇന്ന് കേരളത്തിലെ പെണ്‍കുട്ടികളുടെ സ്റ്റൈല്‍ ഐക്കണാണ്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്ക് തിരിച്ചു വന്നത്. എന്നാലപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും മഞ്ജുവിന് ഇല്ലായിരുന്നു. എന്നാല്‍ ചതുര്‍മുഖം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയിലായിരുന്നു മുടി മുറിച്ച് കിടിലന്‍ മേക്കോവറില്‍ താരം എത്തിയത്. ഇന്ന് മഞ്ജുവിന്റെ കിടിലന്‍ ഔട്ട്ഫിറ്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.  

മൈഥിലി
3

മഞ്ജു വാര്യരെപ്പോലെ മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു നടിയാണ് മൈഥിലി. സിനിമയില്‍ സജീവമായതിനു ശേഷമായിരുന്നു നാടന്‍ ലുക്കില്‍ നിന്നും സ്‌റ്റൈലിഷ് ലുക്കില്‍ മൈഥിലി തിളങ്ങിയത്. അതിന് ഉദാഹരമാണ് മൈഥിലിയുടെ വിവാഹദിവസത്തെ ലുക്ക്. വിവാഹത്തിന് സെറ്റ് സാരിയില്‍ സിംപിള്‍ ലുക്കിലായിരുന്നു താരമെത്തിയത്. നിമിഷ നേരം കൊണ്ടായിരുന്നു മൈഥിലിയുടെ വിവാഹ വീഡിയോ വൈറലായത്.  

രമ്യ നമ്പീശന്‍
4

മേക്കോവറിലൂടെ ഞെട്ടിച്ച മറ്റൊരു നടിയാണ് രമ്യ നമ്പീശന്‍. ചുരിദാറും സാരിയും മാത്രം ചേരുന്ന ലുക്കില്‍ നിന്നും വളരെ പെട്ടെന്നായിരുന്നു രമ്യ മോഡേണ്‍ ലുക്കിലെത്തിയത്. ഇന്ന് സാരിയില്‍ വേറിട്ട ലുക്കുകളില്‍ പരീക്ഷണം നടത്തുകയാണ് രമ്യ. ബാലതാരമായി സിനിമയിലെത്തിയ രമ്യ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറുന്നത്. പിന്നീട് മലയാളത്തിനൊപ്പം തമിഴിലും സജീവമാകുകയായിരുന്നു രമ്യ.  

ശ്വേത മേനോൻ
6

മോഡലിങ്ങിലൂടെയായിരുന്നു നടി ശ്വേത മേനോന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ സിനിമയിലെത്തിയ താരം തുടക്കത്തില്‍ മോഡേണ്‍ പെണ്‍കുട്ടികളുടെ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത്. എന്നാല്‍ സിനിമകളില്‍ സജീവമായതോടെ കൂടുതലും സാരിയിലായിരുന്നു ശ്വേത പൊതുവേദികളില്‍ വന്നത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+