ബിഗ് ബോസ് സീസണ്‍ 5ന്റെ തുടക്കം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജനപ്രീതി നേടിയ അഖില്‍ ബിഗ് ബോസിലും മികച്ച രീതിയില്‍ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് പോലൊരു ഷോയ്ക്ക് 100% യോജിച്ച ആളാണെന്നാണ് അഖിലിനെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. ഈ രീതിയിലാണ് അഖില്‍ മാരാര്‍ കളിക്കുന്നതെങ്കില്‍ തീര്‍ച്ചയായും സീസണ്‍ 5ന്റൈ ഗ്രാന്റ് ഫിനാലെയില്‍ അഖില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അഖിലിനെപ്പോലെ നിലവില്‍ ബിഗ് ബോസ് ഹൗസില്‍ മികച്ച പ്രകടനങ്ങളുമായി മുമ്പോട്ട് പോവുന്ന അഞ്ച് മത്സരാര്‍ത്ഥികളിതാ.