twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    പേര് 'കളയാതെ' ; സിനിമ നടന്മാര്‍ സ്വന്തം പേരില്‍ തന്നെ അഭിനയിച്ച ചിത്രങ്ങള്‍

    Author Administrator | Updated: Saturday, June 27, 2020, 05:23 PM [IST]

    ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെ അഭിനയിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മമ്മൂട്ടി എന്ന സിനിമാനടനായി തന്നെ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, മലയാളത്തിലെ മറ്റു ചില നടന്മാരും ഇത്തരത്തില്‍ ചലച്ചിത്ര നടനായി സ്വന്തം പേരില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.

    cover image
    Prem Nazir

    പ്രേംനസീർ

    1

    1983ല്‍ പുറത്തിറങ്ങിയ പ്രേം നസീറിനെ കാണ്മാനില്ല എന്ന സിനിമയില്‍ പ്രേം നസീര്‍ പ്രേം നസീറായി തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. ലെനിന്‍ രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണിയൻപിള്ള രാജു, ശ്രീനിവാസൻ , മമ്മൂട്ടി, ശങ്കർ, നെടുമുടി വേണു, തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    Mohanlal

    മോഹന്‍ലാല്‍

    2

    ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെ അഭിനയിച്ചത്. ചിത്രത്തിലെ കുട്ടികള്‍ ഒരു ഹോട്ടലില്‍ അകപ്പെട്ടു പോയപ്പോള്‍ കുട്ടികളെ രക്ഷിക്കുന്നത് മോഹന്‍ലാലാണ്.  

    Mammootty

    മമ്മൂട്ടി

    3

    ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ ആണ് മമ്മൂട്ടി മമ്മൂട്ടിയായി തന്നെ അഭിനയിച്ച ചിത്രം. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.     

    M G Soman

    എം ജി സോമന്‍

    4

    നാടോടിക്കാറ്റ് എന്ന ചിത്രത്തിലാണ് എം ജി സോമന്‍ എം ജി  സോമന്‍ എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു നായകന്മാര്‍.  

    Suresh Gopi

    സുരേഷ്‌ ഗോപി

    5

    കൃഷ്ണ, ജോമോള്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ടി എസ് സജി സംവിധാനം ചെയ്ത തില്ലാന തില്ലാന എന്നചിത്രത്തിലാണ് സുരേഷ് ഗോപി സുരേഷ് ഗോപി എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ചത്. കലാഭവന്‍ നവാസ്, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.    

    Mamukkoya

    മാമുക്കോയ

    6

    ജയറാം, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോകന്‍ സംവിധാനം ചെയ്ത വര്‍ണം ആണ് മാമുക്കോയ മാമുക്കോയയായി തന്നെ അഭിനയിച്ച ചിത്രം. രഞ്ജിനി, തിലകന്‍, പാര്‍വതി ജയറാം, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.  

    Kunchacko Boban

    കുഞ്ചാക്കോ ബോബൻ

    7

    ഷാഫിയുടെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ മേക്കപ്പ്മാന്‍ ആണ് കുഞ്ചാക്കോ ബോബന്‍ കുഞ്ചാക്കോ ബോബന്‍ എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ച ചിത്രം. ജയറാം, ഷീല, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

    Prithviraj Sukumaran

    പൃഥ്വിരാജ് സുകുമാരന്‍

    8

    ഷാഫിയുടെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ മേക്കപ്പ്മാന്‍ ആണ് പൃഥ്വിരാജ്‌ പൃഥ്വിരാജ്‌ എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ച ചിത്രം. ജയറാം, ഷീല, സുരാജ് വെഞ്ഞാറമൂട്,സലിം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

    Dileep

    ദിലീപ്

    9

    രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ് ദിലീപ് ദിലീപായി തന്നെ അഭിനയിച്ച ചിത്രം. ദിലീപിനെ കൂടാതെ മോഹന്‍ലാല്‍, ജയറാം, ഇടവേള ബാബു, ജഗദീഷ് തുടങ്ങിയവരും ചലച്ചിത്ര നടന്മാരായി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.  

    Asif Ali

    ആസിഫ് അലി

    10

    അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആണ് ആസിഫ് അലി ആസിഫ് അലി എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ച ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, നിത്യ മേനോന്‍, സിദ്ദിഖ്, തിലകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  

    Fahadh Faasil

    ഫഹദ് ഫാസില്‍

    11

    ഫഹദ് ഫാസിലിനെ നായകനാക്കി ചലച്ചിത്ര താരം വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയാള്‍ ഞാനല്ല. ചിത്രത്തില്‍ പ്രകാശന്‍ എന്നായിരുന്നു ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിനു പുറമെ ഫഹദ് ഫാസില്‍ എന്ന നടനായി തന്നെ ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X