twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മീര വാസുദേവ് മുതല്‍ ശരണ്യ ആനന്ദ് വരെ; 2020ല്‍ ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയ താരങ്ങള്‍

    Author Administrator | Updated: Friday, April 9, 2021, 11:08 AM [IST]

    ബിഗ് സ്‌ക്രീനിലെ താരങ്ങളെ പോലെ തന്നെ മിനിസ്‌ക്രീന്‍ താരങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ടെലിവിഷന്‍ താരങ്ങള്‍ക്കും ആരാധകര്‍ നിരവധിയാണ്. സീരിയല്‍ താരങ്ങളില്‍ പലരും ഇതിനോടകം തന്നെ സിനിമകളിലും കഴിവ് തെളിയിച്ചവരാണ്. അതോടൊപ്പം തന്നെ സിനിമാരംഗത്തെ പ്രശസ്തരും ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കാറുണ്ട്. അത്തരത്തില്‍ 2020ല്‍ ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയവര്‍ ഇവരാണ്.

    cover image
    Meera Vasudevan

    മീരാ വാസുദേവ്

    1

    തന്മാത്രയിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീര വാസുദേവ്. തുടര്‍ന്ന് ഒരുവന്‍, പച്ചമരത്തണലില്‍, ഓര്‍ക്കുക വല്ലപ്പോഴും തുടങ്ങിയ ചിത്രങ്ങളിലൂടെ മീര മലയാള സിനിമയില്‍ സജീവമായി. എന്നാല്‍ തന്മാത്രയിലെ ലേഖ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതുപോലെ തുടര്‍ന്ന് അഭിനയിച്ച മലയാള ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലാണ് താരം സജീവമായിരിക്കുന്നത്. 2020ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ച കുടുംബ വിളക്കാണ് മീരയുടെ മലയാളത്തിലെ ആദ്യ ടെലിവിഷന്‍ സീരിയല്‍. തുടക്കം മുതല്‍ മികച്ച പ്രേക്ഷപിന്തുണയാണ് സീരിയലിന് ലഭിച്ചത്.  

    Saranya Anand

    ശരണ്യ ആനന്ദ്

    2

    ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിലൊന്നായ കുടുംബ വിളക്കാണ് ശരണ്യ ആനന്ദിന്റെ  ആദ്യ ടെലിവിഷന്‍ പരമ്പര.  സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതകഥ പറയുന്ന പരമ്പരയില്‍ നെഗറ്റീവ് റോളാണ് ശരണ്യ അവതരിപ്പിക്കുന്നത്. വേദിക എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച ശരണ്യക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  

    Malavika Krishnadas

    മാളവിക കൃഷ്ണദാസ്

    3

    നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ മാളവിക കൃഷ്ണദാസിന്റെ മിനിസ്‌ക്രീന്‍ എന്‍ട്രിയും 2020ലായിരുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന പരമ്പരയിലൂടെയാണ് മാളവിക മിനി സ്‌ക്രീനിലെത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടിന്‍ പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം ടെലിവിഷന്‍ അവതാരക കൂടിയാണ്.   

    Thara Kalyan

    താരാ കല്യാണ്‍

    4

    ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങിയ താര കല്യാണ്‍ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മിനി സ്‌ക്രീനില്‍ സജീവമായ വര്‍ഷമായിരുന്നു 2020. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലില്‍ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയാണ് താര അവതരിപ്പിക്കുന്നത്. നടി ഐശ്വര്യക്ക്  പകരക്കാരിയായി എത്തിയ താര കല്യാണിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X