X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാളത്തിൽ ഇവരാണ് പ്രധാനം; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ

Author Administrator | Updated: Thursday, January 20, 2022, 09:12 AM [IST]

സിനിമാ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് എല്ലാകാലത്തും നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. ലക്ഷങ്ങളും കോടികളും മാറിമറിയുന്ന മലയാളസിനിമയില്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കുന്ന ചലച്ചിത്ര താരം മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ്. തൊട്ടുപിന്നാലെയായി ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മറ്റു മലയാള താരങ്ങളെക്കുറിച്ച് അറിയാം.


cover image
മോഹന്‍ലാല്‍
1

നിലവില്‍ മലയാള സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത് മോഹന്‍ലാലാണ്. 8 കോടി മുതല്‍ 17 കോടി വരെയാണ് താരം ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

മമ്മൂട്ടി
2

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മോഹന്‍ലാലിനു പിന്നാലെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന രണ്ടാമത്തെ താരം. 4 കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയ്ക്കായി മമ്മൂക്ക വാങ്ങിക്കുന്നത്. 2021ല്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമായിരുന്നു മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്.  

ദുൽഖർ സൽമാൻ
3

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനു പിന്നാലെയായി പ്രതിഫലത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താണ് ദുല്‍ഖര്‍ സല്‍മാന്‍. 3കോടി മുതല്‍ 8 കോടി വരെയാണ് താരം വാങ്ങിക്കുന്ന പ്രതിഫലം.  

പൃഥ്വിരാജ് സുകുമാരന്‍
4

പ്രതിഫലത്തിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്താണ് പൃഥ്വിരാജ് സുകുമാരന്‍. 3കോടി മുതല്‍ 7 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് താരം വാങ്ങിക്കുന്ന പ്രതിഫലം.  

ഫഹദ് ഫാസില്‍
5

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഫഹദ് ഫാസില്‍ 3.5കോടി മുതല്‍ 6കോടി വരെയാണ് ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന പ്രതിഫലം.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+