പ്രതിഫലത്തിന്റെ കാര്യത്തില്‍ മറ്റു ഇൻഡസ്ട്രിയേക്കാള്‍ ഒരുപടി മുമ്പിലാണ് ബോളിവുഡ് എന്നും. ഒരു മിനുട്ട് പരസ്യത്തിന് മാത്രം രണ്ടും മൂന്നും കോടികള്‍ വാങ്ങുന്ന ബോളിവുഡ് താരങ്ങള്‍ ഒരു സിനിമക്കായി 100 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. സിനിമയ്ക്ക് പുറത്തുള്ള ആഘോഷങ്ങള്‍, ഉദ്ഘാടനങ്ങള്‍, വിവാഹങ്ങള്‍ എന്നിവയ്ക്കും ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം തന്നെ ബോളിവുഡ് താരങ്ങള്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക് റോഷന്‍, സണ്ണി ലിയോണ്‍, അനുഷ്‌ക ശര്‍മ തുടങ്ങി മുന്‍നിര ബോളിവുഡ് താരങ്ങള്‍ വിവാഹങ്ങള്‍ പോലുള്ള പരിപാടികള്‍ക്ക് വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയണോ...?