X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

നിത്യഹരിതനായകനെ അടുത്തറിയാം ; പ്രേംനസീറിനെ കുറിച്ച് ചില അറിയാക്കഥകള്‍

Author: Administrator | Updated: Thursday, June 17, 2021, 02:30 PM [IST]

മലയാളത്തിന്റെ നിത്യഹരിത നായകനാണ് പ്രേം നസീര്‍. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഗിന്നസ് റെക്കോര്‍ഡ് നേടിയ നസീര്‍ മുപ്പത്തഞ്ചിലേറെ സിനിമകളില്‍ ഇരട്ട വേഷങ്ങളിലും മൂന്നോളം സിനിമകളില്‍ ട്രിപ്പില്‍ വേഷങ്ങളിലുമാണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ 1989 ജനുവരി 16ന് സിനിമാപ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി പ്രേം നസീര്‍ എന്ന അത്ഭുതപ്രതിഭ കാലയവനികയില്‍ മറഞ്ഞു. നായകനായി വെള്ളിത്തിരയെ ഞെട്ടിച്ച പ്രേം നസീറിന്റൈ ചില അറിയാക്കഥകളിതാ.

Share:
cover image
1

തിരുവിതാംകൂറിലെ ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി 1926 ഏപ്രില്‍ 7ന് ജനിച്ചു. അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് നസീര്‍ എന്ന പേര് വിളിക്കുന്നത്. പിന്നീട് നസീര്‍ മലയാളത്തിന്റെ പ്രേംനസീറായി മാറി.  


2

നാടകത്തില്‍ സജീവമായിരുന്ന കാലത്താണ് നസീര്‍ 1951ല്‍ ത്യാഗസീമ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അനശ്വര നടന്‍ സത്യന്റെയും അരങ്ങേറ്റ ചിത്രമായിരുന്നു ത്യാഗസീമ. എന്നാല്‍ ചിത്രം എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് റിലീസായില്ല.  പിന്നാട് 1952ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് നസീര്‍ എന്ന നടന്‍ വെള്ളിത്തിരയിലെത്തിയത്.  

3

ഏറ്റവുമധികം സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ് നസീറിന് സ്വന്തമാണ്. 542 മലയാള ചിത്രങ്ങളിലും, 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രങ്ങളിലും അഭിയിച്ചിട്ടുണ്ട്. ഷീലയുമൊത്ത് 130 സിനിമകളില്‍ പ്രണയജോഡികളായി അഭിനയിച്ച നസീര്‍ ജയഭാരതിക്കൊപ്പം 92 സിനിമകളിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.  


4

542 മലയാള ചിത്രങ്ങളില്‍ പ്രേം നസീര്‍ അഭിനയിച്ചിട്ടുണ്ട്. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഓടയില്‍ നിന്നും, അനുഭവങ്ങള്‍ പാളിച്ചകള്‍, നദി, സിഐഡി നസീര്‍, പ്രവാഹം, കുഞ്ഞാലി മരയ്ക്കാര്‍, പടയോട്ടം, ഫുട്‌ബോള്‍, എന്റെ കഥ, തീക്കളി, ധ്വനി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

5

പ്രേം നസീര്‍ സിനിമയില്‍ പാടി അഭിനയിച്ച മിക്ക ഗാനങ്ങളും ആലപിച്ചത് കെ.ജെ  യേശുദാസാണ്. അക്കാലത്ത് പ്രേം നസീര്‍- യേശുദാസ് കൂട്ടുക്കെട്ടിന്റെ സുവര്‍ണ കാലം കൂടിയായിരുന്നു.  


6

1988ല്‍ പുറത്തിറങ്ങിയ ധ്വനിയാണ് അഭിനയിച്ച അവസാന ചിത്രം. 1990ല്‍ പുറത്തിറങ്ങിയ കടത്തനാടന്‍ അമ്പാടിയാണ് നസീറിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. 1989ലാണ് ജനുവരി 16നാണ് മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ ലോകത്തോട് വിട പറഞ്ഞത്.  

7

അഭിനയത്തിനു പുറമെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് നസീര്‍ പോയത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കായി പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ ചര്‍ച്ച ചെയ്ത് ആറുമാസത്തിനുള്ളില്‍ പ്രേം നസീര്‍ ഈ ലോകത്തോട് വിട പറഞ്ഞു.


8

സിനിമാലോകത്തിന് അദ്ധേഹം നല്‍കിയ സംഭാവനകളെ മാനിച്ച 1983ല്‍ പത്മഭൂഷണ്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. 2013ല്‍ ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യന്‍ സിനിമാ മേഖലയിലെ 50 പേരുടെ സ്റ്റാമ്പുകളില്‍ പ്രേം നസീറിന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. 1992ലാണ് അദ്ധേഹത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേം നസീര്‍ പുരസ്‌ക്കാരം ആരംഭിച്ചത്.

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+