X
ഹോം താരങ്ങള്‍ എം ജി സോമൻ
എം ജി സോമൻ

എം ജി സോമൻ

30 Nov, 1940 |

Actor/Producer

ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര നടനാണ് എം ജി സോമന്‍.നാടകത്തിലൂടെയാണ്  അഭിനയം ആരംഭിച്ചത്. കൊട്ടാരക്കര ശ്രീധരൻ നായരുടെ സംഘത്തിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലും സജീവമായിരുന്നു.ഇടയ്ക്കൊക്കെ അമച്വർ നാടകങ്ങളിലും അഭിനയിച്ചിരുന്നു.   മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂരിന്റെ ഭാര്യ വേണിയാണ് സോമനെ നായകനായി നിർദ്ദേശിച്ചത്.1973-ൽ റിലീസായ ഗായത്രിയിൽ ദിനേശ് എന്ന പേരിലാണ് സോമൻ അഭിനയിച്ചത്.രാജാമണി എന്ന ബ്രാഹ്മണയുവാവിന്റെ വേഷമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ചുക്ക്, മാധവിക്കുട്ടി എന്നീ ചലച്ചിത്രങ്ങളിലും അതേ വർഷം സോമൻ അഭിനയിച്ചു.    1975-ൽ സഹനടനുള്ള സംസ്ഥാന അവാർഡും (ചുവന്ന സന്ധ്യകൾ, സ്വപ്നാടനം) 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും (തണൽ, പല്ലവി) നേടി.1977-ൽ മാത്രം 47 ചിത്രങ്ങളിൽ അഭിനയിച്ചു.ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെ വിശ്വനാഥൻ രാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി, ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെയിലെ വിശ്വനാഥൻ, അനുഭവത്തിലെ ബോസ്കോ, ഒരു വിളിപ്പാടകലെയിലെ മേജർ, വന്ദനത്തിലെ കമ്മീഷണർ, നമ്പർ 20 മദ്രാസ് മെയിലിലെ RK നായർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. 100 ദിവസത്തിലേറെ ഓടിയ അവൾ ഒരു തുടർക്കഥ, കുമാരവിജയം എന്നിവയും ശ്രദ്ധേയമായിരുന്നു.    ജയനെ ജനകീയ നടനാക്കിത്തീർത്ത ഐ.വി ശശി സംവിധാനം ചെയ്ത 'അങ്ങാടി' എന്ന ചിത്രത്തിലെ നായകനായി സോമനെ ആയിരുന്നു.ആദ്യം തീരുമാനിച്ചിരുന്നത്.ശശിയും സോമനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നുനായക സ്ഥാനത്തു ജയൻ വന്നു. അതേത്തുടർന്നു വളരെക്കാലം ശശി ചിത്രങ്ങളിൽ സോമൻറെ സാന്നിധ്യം ഉണ്ടായില്ല. ഏറെക്കാലത്തിനു ശേഷം കമലഹാസൻ നായകനായി അഭിനയിച്ച 'വൃതം' എന്ന ചിത്രത്തിലെ സഹനടന്റെ വേഷം ചെയ്തുകൊണ്ടു വീണ്ടും ശശി ചിത്രങ്ങളിൽ സോമൻ സജീവമായി.   എംജിആറിനൊപ്പം നാളൈ നമതേ എന്ന ചിത്രത്തിൽ അഭിനയിച്ചു.ഏതാനും ടിവി സീരിയലുകളിലും സോമൻ അഭിനയിച്ചു. ജോൺ പോളി നൊപ്പം ഭൂമിക എന്ന ചിത്രം നിർമിച്ചു.താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റായും ചലച്ചിത്രവികസന കോർപറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ സോമൻ 56-ആമത്തെ വയസ്സിൽ മഞ്ഞപ്പിത്തത്തെത്തുടർന്ന് 1997 ഡിസം‌ബർ 12-അന്തരിച്ചു.                                          


എം ജി സോമൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ലേലം
Malayalam
As Actor
ജോഷി 1997
കെ കെ ഹരിദാസ് 25 Aug 1996
കമ്മീഷണർ
Malayalam
As Actor
ഷാജി കൈലാസ് 1994
മാഫിയ
Malayalam
As Actor
ഷാജി കൈലാസ് 1993

എം ജി സോമൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് എം ജി സോമൻ
തൊഴില്‍
ജനിച്ച ദിവസം 1941
പ്രായം 85
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം ജി സോമൻ ആസ്തി

ആസ്തി

എം ജി സോമൻ ഇഷ്ടമുള്ളവ

Actor Shivaji Ganesan and Nagesh
Food Karimeen Fish
Actress Sri Devi and Sri Priya
Movies Bicycle Thief and Sholay

Frequently Asked Questions (FAQs) About എം ജി സോമൻ

What is എം ജി സോമൻ's age?

The age of എം ജി സോമൻ in the 2026 was 85.

What is the എം ജി സോമൻ date of birth?

The DOB for എം ജി സോമൻ was 30 Nov 1940.

What is എം ജി സോമൻ's latest movie?

The most recent movies for എം ജി സോമൻ is ലേലം.

What are some interesting facts about എം ജി സോമൻ?

The only actor from India to have acted in movies in all six major Indian film languages—Hindi, Malayalam, Tamil, Telugu, Kannada, and Bengali—is Kamal Haasan. and The only person with 19 Filmfare honours is Kamal Haasan. He is the first actor to receive recognition from the Filmfare Awards for both Best Actor and Best Supporting actor for the same movie, Saagar..

What is the എം ജി സോമൻ's first movie?

was എം ജി സോമൻ first movie in




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+