X
ഹോം » താരങ്ങള്‍ » കെ കെ ഹരിദാസ്
കെ കെ ഹരിദാസ്

കെ കെ ഹരിദാസ്

Director
ജീവചരിത്രം:  മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് കെ.കെ ഹരിദാസ്‌.1967ല്‍ പത്തനംതിട്ടയില്‍ ജനിച്ചു.പതിനഞ്ചാം വയസ്സില്‍ സിനിമയോടുള്ള താല്‍പര്യം കാരണം മദ്രാസിലേക്ക് വണ്ടി കയറി.1982ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് പ്രശ്‌സത സംവിധായകരായ ബി.കെ പൊറ്റക്കാട്, ടി.എസ് മോഹന്‍, തമ്പി കണ്ണന്താനം,വിജി തമ്പി,രാജസേനന്‍, എന്നിവരുടെ സഹായിയായി.ഏകദേശം 18 വര്‍ഷത്തോളം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിലാണ് അസോസിയേറ്റായി ജോലി ചെയ്തത്. നിസാര്‍  സംവിധാനം ചെയ്ത സുദിനം ആയിരുന്നു അവസാനം അസോസിയേറ്റായി പ്രവര്‍ത്തിച്ച ചിത്രം.1994ല്‍ വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.ഈ ചിത്രത്തിനുശേഷം കൊക്കരക്കോ എന്ന ചിത്രം സംവിധാനം ചെയ്തു.പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അദ്ധേഹം നല്‍കി. സിനിമകള്‍ക്ക് അദ്ധേഹം വ്യത്യസ്തമായ പേരുകളായിരുന്നു നല്‍കിയിരുന്നത്.കിണ്ണം കട്ട കള്ളന്‍, ഇക്കരയാണെന്റെ താമസം, പഞ്ചപാണ്ഡവര്‍, സി.ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, മാണിക്യന്‍ എന്നിവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാന പെട്ടവയാണ്.ഷാന്‍ കേച്ചേരിയുടെ തിരക്കഥയില്‍ ഒരുക്കിയ ഞാവല്‍പ്പഴം ആണ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.ഹൃദയസതംഭനം മൂലം 2018 ഓഗസ്ത് 26ന് അന്തരിച്ചു.
കൂടുതൽ വായിക്കുക

കെ കെ ഹരിദാസ് സിനിമകള്‍

കെ കെ ഹരിദാസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കെ കെ ഹരിദാസ്

പേര് കെ കെ ഹരിദാസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കെ കെ ഹരിദാസ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+