Celebs»K K Haridas»Biography

    കെ കെ ഹരിദാസ് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് കെ.കെ ഹരിദാസ്‌.1967ല്‍ പത്തനംതിട്ടയില്‍ ജനിച്ചു.പതിനഞ്ചാം വയസ്സില്‍ സിനിമയോടുള്ള താല്‍പര്യം കാരണം മദ്രാസിലേക്ക് വണ്ടി കയറി.1982ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് പ്രശ്‌സത സംവിധായകരായ ബി.കെ പൊറ്റക്കാട്, ടി.എസ് മോഹന്‍, തമ്പി കണ്ണന്താനം,വിജി തമ്പി,രാജസേനന്‍, എന്നിവരുടെ സഹായിയായി.ഏകദേശം 18 വര്‍ഷത്തോളം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിലാണ് അസോസിയേറ്റായി ജോലി ചെയ്തത്.

    നിസാര്‍  സംവിധാനം ചെയ്ത സുദിനം ആയിരുന്നു അവസാനം അസോസിയേറ്റായി പ്രവര്‍ത്തിച്ച ചിത്രം.1994ല്‍ വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.ഈ ചിത്രത്തിനുശേഷം കൊക്കരക്കോ എന്ന ചിത്രം സംവിധാനം ചെയ്തു.പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അദ്ധേഹം നല്‍കി. സിനിമകള്‍ക്ക് അദ്ധേഹം വ്യത്യസ്തമായ പേരുകളായിരുന്നു നല്‍കിയിരുന്നത്.കിണ്ണം കട്ട കള്ളന്‍, ഇക്കരയാണെന്റെ താമസം, പഞ്ചപാണ്ഡവര്‍, സി.ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, മാണിക്യന്‍ എന്നിവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാന പെട്ടവയാണ്.ഷാന്‍ കേച്ചേരിയുടെ തിരക്കഥയില്‍ ഒരുക്കിയ ഞാവല്‍പ്പഴം ആണ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.ഹൃദയസതംഭനം മൂലം 2018 ഓഗസ്ത് 26ന് അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X